ആലപ്പുഴയിൽ ലഹരിയുമായി അറസ്റ്റിലായ തസ്ലീമയെ പരിചയമുണ്ടന്ന് ഷൈൻ ടോം ചാക്കോ പൊലീസിൽ സമ്മതിച്ചു.ത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷൻ സെന്‍ററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തിലാണ് കഴിഞ്ഞത്. എന്നാൽ താൻ അവിടെ നിന്ന് പാതിവഴിയിൽ ചികിത്സ നിർത്തി മടങ്ങിയെന്നും പൊലീസിനോട് പറഞ്ഞു.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുൽത്താനയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് നേരത്തെ കണ്ടെത്തിയിരുന്നു. തന്‍റെ കയ്യിൽ നിന്ന് നേരിട്ട് ലഹരി വസ്തുക്കൾ വാങ്ങുന്ന രണ്ട് പേരുടെ വിവരങ്ങൾ തസ്ലിമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാൾ ഷൈൻ ടോം ആണെന്നുള്ള റിപ്പോര്‍ട്ടുകൾ ആ സമയം പുറത്ത് വന്നിരുന്നു. കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് ആലപ്പുഴയിൽ പിടിച്ചെടുത്തത്. കൂടാതെ കേരളത്തിലേക്ക് മുന്തിയ ഇനം ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ തസ്ലീമ.