മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയക്കുതിപ്പ് തുടരുമ്പോള്‍ത്തന്നെ വിവാദങ്ങളും സിനിമയെ കൂട്ടുപിടിച്ചിരുന്നു. ചിത്രത്തിനെതിരെ സംഘപരിവാര്‍ ആക്രമണം അഴിച്ചുവിട്ടതോടെ നിര്‍മാതാക്കള്‍ക്ക് ചിത്രത്തിൽ റീ എഡിറ്റ് ചെയ്യേണ്ടി വന്നിരുന്നു. സന്തോഷം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റുമായി പൃഥ്വിരാജ് രംഗത്തെത്തി.
സിനിമയുടെ ഏറ്റവും പുതിയ കലക്‌ഷൻ ഇന്ന് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 325 കോടി കലക്ഷനാണ് ചിത്രം നേടിയതെന്ന് പൃഥ്വിരാജ് പുറത്തു വിട്ട പുതിയ പോസ്റ്ററിൽ പറയുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമ ഇത്ര വേഗത്തിൽ 325 കോടി നേടുന്നതെന്നും അണിയറക്കാർ പറയുന്നത്. സിനിമയുടെ ആഗോള കളക്ഷനും ബിസ്നെസും ചേർന്ന തുകയാണ് ഇത്.
പിന്നാലെ ചിത്രത്തിന്‍റെ സക്സസ് ടീസറും പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ നിര്‍ണായക രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. റിക് യുന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ സക്സസ് ടീസറില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
വിജയം തുടരുന്നതിനിടെ ‘എമ്പുരാൻ’ ഒടിടി റിലീസിനും ഒരുങ്ങുകയാണ്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
Content Highlight: Success teaser empuraan