തൃശൂർ: കോടശ്ശേരിയിൽ തർക്കത്തിനിടെ അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു(42) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി അന്തോണിയെ പോലീസ് അറസ്റ്റ് ചെയ്തു. വളർത്തുനായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടിൽ പോയതിനെ ചൊല്ലിയാണ് ഉണ്ടായ തർക്കം ഉണ്ടായത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇരുവരും തമ്മിൽ തർക്കം ഒന്നും ഉണ്ടായിട്ടില്ലെന്നും ഇന്നലെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ഷിജുവിനെ അന്തോണി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.