വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു ചിക്കൻ കുറുമയുടെ റെസിപ്പി നോക്കിയാലോ? കുക്കറില്‍ ചിക്കൻ കുറുമ തയ്യാറാക്കി നോക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകള്‍
- സവാള – 3 എണ്ണം
- പച്ച മുളക് – 2 എണ്ണം
- വെളുത്തുള്ളി – 7 എണ്ണം
- ഇഞ്ചി – 1 കഷ്ണം
- കശുവണ്ടി – 15 എണ്ണം
- വെളിച്ചെണ്ണ
- ഏലക്ക – 2 എണ്ണം
- പട്ട – 3 കഷ്ണം
- ഗ്രാമ്പു – 2 എണ്ണം
- മല്ലി പൊടി – 2. 1/4 ടീ സ്പൂണ്‍
- മഞ്ഞള്‍പൊടി – 1/4 ടീ സ്പൂണ്‍
- കുരുമുളക് പൊടി – 1/2 ടീ സ്പൂണ്‍
- പെരുംജീരക പൊടി – 1/4 ടീ സ്പൂണ്‍
- ചിക്കന്‍
- തേങ്ങ ചിരകിയത് – 4 ടേബിള്‍ സ്പൂണ്‍
- ഗരം മസാല – 1/2 ടീ സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കുക്കര്‍ അടുപ്പില്‍ വച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത ശേഷം പട്ട ഗ്രാമ്പു ഏലക്ക എന്നിവ ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ടു കൊടുക്കുക. കൂടെത്തന്നെ പച്ചമുളകും വേപ്പിലയും ഇട്ട് വയറ്റുക. ശേഷം ഇത് അടച്ചു വെച്ച് ഹൈ ഫ്‌ലെയിമില്‍ ഒരു വിസിലും ലോ ഫ്‌ലെയിമില്‍ വച്ച് മൂന്ന് വിസിലും വരെ വേവിക്കുക. ഇനി ഇത് കുക്കര്‍ പ്രഷര്‍ പോയി കഴിയുമ്പോള്‍ തുറന്ന ശേഷം ഇതിലേക്ക് മല്ലിപ്പൊടി, കുരുമുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ഇട്ടു വയറ്റുക. ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കന്‍ ഇട്ടു കൊടുത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച് അടച്ചു വെച്ച് ഒരു വിസില്‍ വേവിക്കുക.
ഒരു മിക്‌സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും കുതിര്‍ത്തു വച്ചിരിക്കുന്ന കശുവണ്ടിയും ഇട്ടു കൊടുത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇനി ഇത് കുക്കറില്‍ പ്രഷര്‍ പോയിക്കഴിയുമ്പോള്‍ അതിലേക്ക് ഇട്ടു കൊടുത്തു ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് എടുക്കുക. ചിക്കന്‍ വെന്തു കഴിയുമ്പോള്‍ ഒരു പാന്‍ അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് പച്ചമുളക് വേപ്പിലയും ഇട്ട് മൂപ്പിച്ച ശേഷം അതിലേക്ക് ഒഴിച്ച് കൊടുക്കുക.