Food

വായിൽ കപ്പലോടും കണ്ണിമാങ്ങ അച്ചാര്‍

അച്ചാർ പ്രിയരാണോ നിങ്ങൾ? എങ്കിൽ ഈ അച്ചാർ റെസിപ്പി ഒന്ന് ട്രൈ ചെയ്യൂ… വായിൽ കപ്പലോടും കണ്ണിമാങ്ങ അച്ചാര്‍. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • കണ്ണിമാങ്ങ. -1 കിലൊ
  • മുളക്‌പൊടി -3/4 കപ്പ്
  • ഉപ്പ് -പാകത്തിനു
  • ഉലുവാപൊടി -1.5 റ്റീസ്പൂണ്‍
  • കായപൊടി -1.5 റ്റീസ്പൂണ്‍
  • കടുക് പൊടിച്ചത്-1 റ്റീസ്പൂണ്‍
  • വിനാഗിരി ( ആവശ്യമെങ്കില്‍ മാത്രം) -4 റ്റെബിള്‍ സ്പൂണ്‍
  • നല്ലെണ്ണ -1 കപ്പ്

തയ്യാറാക്കുന്ന വിധം

കണ്ണിമാങ്ങ ചതയാത്തതും, ഫ്രെഷ് ആയതും, ആണു അച്ചാറിനു എടുക്കെണ്ടത്. ഞെട്ടൊടു കൂടി തന്നെ എടുക്കാന്‍ ശ്രദ്ധിക്കണം. കണ്ണിമാങ്ങ കഴുകി വൃത്തിയാക്കി നന്നായി തുടച്ച് വെള്ളം ഇല്ലാതെ എടുത്ത് വക്കുക.

ഒരു വലിയ ഭരണിയിലോ, ചില്ലു കുപ്പിയിലോ മാങ്ങാ ഇട്ട് ഉപ്പ് ആവശ്യത്തിനു ഇട്ട്, തിളപ്പിച്ചാറ്റിയ വെള്ളം മാങ്ങാ ശരിക്കും മുങ്ങുന്ന പരുവം വരെ ഒഴിക്കുക നന്നായി ഇളക്കി ഭരണി അടച്ച് 2- 3 ആഴ്ച്ചയൊ അതില്‍ കൂടുതലൊ വക്കാം.ഞാന്‍ 1 മാസം വച്ചു.ഇടക്ക് ഭരണി തുറക്കാതെ ഒന്ന് ചെറുതായി കുലുക്കി കൊടുക്കണം.ഇങ്ങനെ അല്ലാതെ മാങ്ങാ ഉപ്പു മാത്രം പുരട്ടി സൂക്ഷിച്ച ശേഷവും ചെയ്യാവുന്നതാണ് .

ശേഷം മാങ്ങ ഉപ്പൊക്കെ പിടിച്ച് നല്ല പരുവം ആകുകയും ചെറുതായി ചുളുങ്ങാന്‍ തുടങ്ങുകെം ചെയ്യുന്ന പാകം ആയിട്ട് ഉണ്ടാകും. പാന്‍ അടുപ്പത്ത് വച്ച് നല്ലെണ്ണ ഒഴിച്ച് മുളക് പൊടി, കായപൊടി,ഉലുവാപൊടി ഇവ ഇട്ട് ഒന്ന് ചെറുതായി മൂപ്പിക്കുക.ചെറുതായി മൂത്താല്‍ മതിയാകും. ഈ കൂട്ട് മാങ്ങാ ഉപ്പിലിട്ടതിലൊട്ട് ഇട്ട് കടുക് ചതച്ചതും കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക(വിനാഗിരി ചേര്‍ക്കുന്നുണ്ടെങ്കില്‍ അതും ചേര്‍ക്കാം)

ഒരു വൃത്തിയുള്ള വെള്ളതുണി നല്ലെണ്ണ ഒഴിച്ച് അച്ചാറിന്റെ മെലെ ഇട്ട് ഭരണി ( ചില്ലു കുപ്പി) വായു കടക്കാതെ നന്നായി അടക്കുക. ഏറ്റവും കുറഞ്ഞത് 2 മാസമെങ്കിലും വച്ച ശെഷം മാത്രം ഭരണി തുറക്കാവു. എന്നാലെ മാങ്ങ അലുത്ത് നല്ല പാകം ആവുള്ളു.കൂടുതല്‍ കാലം വച്ച ശെഷം തുറന്നാല്‍ കൂടുതല്‍ രുചികരമാകും.