പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ 30 മണിക്കൂർ ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും, റഷ്യയുടെ അതിർത്തി പ്രദേശങ്ങളായ കുർസ്‌ക്, ബെൽഗൊറോഡ് എന്നിവിടങ്ങളിൽ പോരാട്ടം തുടരുകയാണെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആരോപിച്ചു.പൂർണ്ണവും നിരുപാധികവുമായ സമാധാനം പാലിക്കാൻ റഷ്യ തയ്യാറാണെങ്കിൽ, യുക്രെയ്ൻ അതനുസരിച്ച് പ്രവർത്തിക്കുമെന്ന് സെലൻസ്കി തന്റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു. എല്ലാം പ്രദേശങ്ങളിലെയും സാഹചര്യം വിലയിരുത്തുമ്പോൾ, യുക്രെയ്നിലെ കുർസ്ക്, ബെൽഗൊറോഡ് എന്നീ പ്രദേശങ്ങളിൽ പുടിൻ്റെ വെടിനിർത്തൽ പ്രഖ്യാപനം പ്രാവർത്തികമായിട്ടില്ല. റഷ്യ യുദ്ധം തുടർന്നു കൊണ്ടിരിക്കുകയാണ്. യുക്രെയ്ന്റെ ചില ഭാഗങ്ങളിൽ റഷ്യൻ പീരങ്കികൾ ആക്രമണങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. റഷ്യൻ ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിക്കുന്നുണ്ട്. ചിലയിടങ്ങളിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് സെലൻസ്കി കുറിച്ചു