ഹോട്ടൽ രുചിയിൽ മീൻ വറുക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? ഇനി ഇതുപോലെ മീൻ വറുത്തു നോക്കൂ…
ആവശ്യമായ ചേരുവകള്‍
- മീന്‍ – 4-5 പീസ്
- വെളുത്തുള്ളി – 2 ടേബിൾസ്പൂൺ
- ചുവന്നുള്ളി – 2 ടേബിൾസ്പൂൺ
- കറിവേപ്പില – 10-12
- ഇഞ്ചി – 1 ടേബിൾസ്പൂൺ
- പെരുംജീരകം – 1 ടീസ്പൂൺ
- മുളകുപൊടി – 1 ടേബിൾസ്പൂൺ
- മഞ്ഞള്‍ പൊടി – 1/2 ടീസ്പൂൺ
- വിനാഗിരി / നാരങ്ങ നീര് – 1 ടേബിൾസ്പൂൺ
- എണ്ണ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ഇന്ന് തയ്യാറാക്കാന്‍ പോകുന്നത് ഒരു സ്‌പെഷ്യല്‍ മീന്‍ പൊരിച്ചതിന്റെ റെസിപ്പിയാണ്. കണ്ണൂരിലും മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ നിന്ന് ഈ രീതിയിലുള്ള മീന്‍ പൊരിച്ചത് പലരും കഴിച്ചിട്ടുണ്ടാകും. ടേസ്റ്റിയായ ഒരു സ്‌പെഷ്യല്‍ മീന്‍ വറുത്തത് തന്നെയാണ് ഈ മീന്‍ ഫ്രൈ. ഇത് കഴിക്കാന്‍ വേണ്ടി മാത്രം ഹോട്ടലില്‍ പോകുന്നവരും ഉണ്ടാകും. സ്‌പെഷ്യല്‍ മീന്‍ പൊരിച്ചത് തയ്യാറാക്കാനായി തന്നിരിക്കുന്ന ചേരുവകള്‍ എല്ലാം തന്നെ ആദ്യം റെഡിയാക്കി വെക്കുക. അയക്കൂറ മീനാണ് ഇതിനായി നമ്മള്‍ ഇവിടെ എടുത്തിരിക്കുന്നത്.