ഒരു അടിപൊളി മാമ്പഴ പുളിശ്ശേരി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
- പഴുത്ത നാട്ടുമാങ്ങ – 5
- പച്ചമുളക് -5
- തേങ്ങ -അര മുറി
- കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- ഉലുവ -കാല്‍ ടീസ്പൂണ്‍
- ജീരകം -1 ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- പിളിയില്ലാത്ത തൈര് -1 കപ്പ്
- കടുക്, കറിവേപ്പില,എണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങ തൊലിയിളക്കി വെയ്ക്കുക.തേങ്ങ,പച്ചമുളക്, ജീരകം എന്നിവ നല്ല മയത്തില്‍ അരയ്ക്കുക. തൈര് ഉടച്ചെടുക്കുക. അരപ്പ് കലക്കി മാങ്ങയുമിട്ട് തിളപ്പിക്കുക. മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഉപ്പ് ഇവയും ചേര്‍ക്കുക. തിളച്ചു കഴിഞ്ഞാല്‍ ഉടച്ചുവെച്ച തൈര് ചേര്‍ത്ത് ഇളക്കുക. ചൂടായിക്കഴിയുമ്പോള്‍ വാങ്ങി വെച്ച് കടുക് താളിച്ച് ഉപയോഗിക്കാം. ഉലുവയും മൂപ്പിച്ച് എടുക്കുക. അടുക്കളയില്‍ തുടക്കക്കാര്‍ക്ക് പോലും എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്ന സിംപിള്‍ വിഭവം.