നല്ല ഉഗ്രൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു കൂന്തൽ തോരൻ റെസിപ്പി നോക്കിയാലോ? കുട്ടികള്‍ക്കും മുതിന്നവര്‍ക്കും ഒരേ പോലെ ഇഷ്ട്ടമാകുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
കൂന്തല്‍ -250 ഗ്രാം നല്ല പോലെ വാഷ് ചെയ്തു ചെറുതായി അരിഞ്ഞെടുത്ത് മാറ്റി വയ്ക്കുക. ഇതിലേക്ക് 20 ചെറിയുള്ളി മുറിച്ചത്, ഉള്ളി, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി എടുക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് നല്ലപോലെ ചൂടാകുക. അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച് ചൂടാക്കിയെടുകാം. വെളിച്ചെണ്ണ ചൂടായാല്‍ അതിലേക് കുറച്ച് കടുക് ഇട്ട് കൊടുക്കണം. കറിവേപ്പില കുറച്ച് തേങ്ങാ കൊത്ത് ഇട്ട് നല്ലപോലെ ഇളകിയെടുക്കൂക. ഇനി ഇതിലേക് ഇഞ്ചി, വെളുത്തുള്ളി, ഉള്ളി എന്നിവ ചേര്‍ത്ത് കൊടുക്കുക. ഇവ ശകലം വാട്ടിയെടുക്കുക. നല്ലപോലെ വാട്ടി കഴിഞ്ഞാല്‍ ഇതിലോട്ട് കുറച്ച് മഞ്ഞള്‍ പൊടി ഇട്ട് കൊടുക്കാം.
കൂടെ മല്ലി പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാല ഇട്ട് പൊടിയുടെ പച്ചമണം മാറുന്നത് വരെ ചൂടാക്കിയെടുക്കൂക. ഇനി ഇതിലേക് നേരത്തെ കഴുകി വൃത്തിയാക്കിയ കൂന്തല്‍ ഇട്ട് കൊടുക്കുക. കണവ ഈ മിക്‌സില്‍ നല്ലപോലെ മിക്‌സ് ചെയ്‌തെടുക്കുക. കൂടെ ആവിശ്യതിന് ഉപ്പ് ഇടാം. ഇനി വേവിക്കാന്‍ ആവിശ്യമായ വെള്ളം ഒഴിച് കൊടുക്കാം. വെള്ളം ഒഴിച് നല്ലപോലെ 8 മിനുട്ട് വരെ വേവിച്ചെടുക്കൂക. വെന്തു വന്നാല്‍ അതിലേക് ഒരു കപ്പ് തേങ്ങാ ചേരവിയത് ഇട്ട് കൊടുക്കാം. അതുപോലെ അര സ്പൂണ്‍ ജീരകപ്പൊടി ഇട്ട് കൊടുക്കാം. ഇവ മിക്‌സ് ചെയ്ത് നല്ലപോലെ വെള്ളം വറ്റുന്നത് വരെ വേവിച്ചെടുക്കുക.