സൺഡേ സ്പെഷ്യൽ ആയി ഒരു കിടിലൻ മുട്ട ബിരിയാണി ഉണ്ടാക്കിയാലോ? ഈസിയായി തയ്യാറാക്കാവുന്ന ഒരു ബിരിയാണി റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- 2 കപ്പ് ബസ്മതി അരി കുതിര്‍ത്തത്
- മുട്ടകള്‍
- 1 സവാള അരിഞ്ഞത്
- പച്ച മുളക് ആവശ്യത്തിന്
- 1 ഗ്രാമ്പൂ 1/2 ടീസ്പൂണ്‍ കുരുമുളക്
- കറുവാപ്പട്ട
- 1 ടീസ്പൂണ്‍ ഇഞ്ചി
- വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
- മസാല 2 ടീസ്പൂണ്‍
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
മുട്ടകള്‍ പുഴുങ്ങി തോട് പൊളിച്ച് എടുക്കുക. എന്നിട്ട് ഒരു വലിയ പാത്രത്തില്‍ എണ്ണ ചൂടാക്കി മുഴുവന്‍ മസാലകളും ചേര്‍ക്കുക. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റിനൊപ്പം ഉള്ളിയും പച്ചമുളകും ചേര്‍ക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക. ഇപ്പോള്‍ രണ്ട് മുട്ടകള്‍ ചട്ടിയില്‍ പൊട്ടിച്ച് സ്‌ക്രാമ്പിള്‍ ചെയ്യുക. അതിലേക്ക് വറ്റിച്ച അരി ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഇപ്പോള്‍ വേവിച്ച മുട്ട ഇതിലേക്ക് ഇടുക. അപ്പോള്‍ മുട്ടയില്‍ മസാല നന്നായി പിടിക്കും. നാരങ്ങയുടെ നീര് ചേര്‍ത്തു കഴിഞ്ഞാല്‍ തീ അണയ്ക്കാം. (ഇതാണ് മുട്ട -മസാലക്കൂട്ട് ) ഇതില്‍ നിന്നും പകുതി മസാല മാറ്റി വയ്ക്കുക.
ഇനി ഇതിലേക്ക് അരി ചേര്‍ത്ത് വഴറ്റുക. 5 മിനിറ്റ് വഴറ്റിയത്തിന് ശേഷം 2 1/2 കപ്പ് ചൂടുവെള്ളം ചേര്‍ക്കുക. ഇതില്‍ ഉപ്പ് ഉണ്ടോ എന്ന് നോക്കി ആവശ്യമുള്ള ഉപ്പ് ചേര്‍ക്കണം. ഇനി ഇത് അടച്ചുവെച്ചു വെള്ളംവറ്റുന്നതു വരെ ചെറിയ തീയില്‍ വേവിക്കണം. വെന്തു കഴിഞ്ഞാല്‍ മുക്കാല്‍ ഭാഗം ചോറു കോരി മാറ്റുക. ഇനി ഇതിലേക്ക് മാറ്റി വെച്ച മുട്ട മസാലക്കൂട്ട് നിരത്തുക. അര സ്പൂണ്‍ നെയ്യ് ഇതിനു മുകളില്‍ തൂവി വറുത്തു മാറ്റി വെച്ചിരിക്കുന്ന സവാള, അണ്ടിപ്പരിപ്പ്, മുന്തിരി ഇവ ചേര്‍ക്കുക. ബാക്കി പകുതി ചോറ് ഇതിനു മുകളില്‍ ലയറുകളായി നിരത്തി ഒരു അടപ്പ് വെച്ച് അടച്ച് ചെറു തീയില്‍ 2-3 മിനിറ്റ് വേവിക്കുക.നന്നായി വെന്തു കഴിഞ്ഞാല്‍ സ്വാദിഷ്ടമായ മുട്ട ബിരിയാണി റെഡി.