Food

പച്ചമുളകും തൈരും ഉണ്ടെങ്കിൽ ഒരുഗ്രൻ കറി റെഡി

പച്ചമുളകും തൈരും ഉണ്ടോ? എങ്കിൽ ഉച്ചയ്ക്ക് ഊണിന് ഒരുഗ്രൻ കറി റെഡി. അടിപൊളി സ്വാദിൽ തയ്യാറാക്കാവുന്ന തൈര് മുളക് ക്യൂറി.

ആവശ്യമായ ചേരുവകള്‍

  • പച്ചമുളക് – 5 എണ്ണം
  • തൈര്
  • മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണില്‍ കുറവ്
  • കായപ്പൊടി
  • കടുക് – 1/4 ടീസ്പൂണ്‍
  • ഉലുവ – 1/4 ടീസ്പൂണ്‍
  • വെളിച്ചെണ്ണ
  • കറിവേപ്പില
  • ഉണക്ക മുളക്
  • വെളുത്തുള്ളി – 2 അല്ലി
  • ചെറിയുള്ളി – 4 എണ്ണം
  • ഉപ്പ്

തയ്യറാക്കുന്ന വിധം

ആദ്യമായി 5 വലിയ പച്ചമുളക് എടുത്ത് അതിന്റെ നെടുകെ ചെറുതായൊന്ന് കീറിയെടുക്കണം. ശേഷം ഇതിലേക്ക് ആവശ്യമായ അധികം പുളിയില്ലാത്ത തൈര് എടുക്കണം. എടുത്തു വച്ച തൈര് അല്‍പ്പം ഉപ്പ് കൂടെ ചേര്‍ത്ത് സ്പൂണ്‍ ഉപയോഗിച്ച് നല്ലപോലെ ഇളക്കി ഉടച്ചെടുക്കണം. അടുത്തതായി ഒരു മണ്‍ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം വെളിച്ചെണ്ണ കുറച്ചധികം ഒഴിക്കുന്നത് ഈ നാടന്‍ കറിയുടെ രുചി ഇരട്ടിയാക്കും. ശേഷം ഇതിലേക്ക് നെടുകെ കീറി വെച്ച പച്ചമുളക് ചേര്‍ത്ത് കുറഞ്ഞ തീയില്‍ നന്നായി ഫ്രൈ ചെയ്‌തെടുക്കണം.

അടുത്തതായി ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ വീതം ഉലുവയും കടുകും ചേര്‍ത്ത് പൊട്ടി വരുമ്പോള്‍ ആവശ്യത്തിന് കറിവേപ്പില ചേര്‍ത്ത് കൊടുക്കണം. അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് വറ്റല്‍ മുളക് കൂടെ ചേര്‍ത്ത് മൂപ്പിച്ചെടുത്ത ശേഷം രണ്ടല്ലി വെളുത്തുള്ളിയും നാല് ചെറിയുള്ളിയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കണം. ശേഷം കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും കുറച്ചധികം കായപ്പൊടിയും കൂടെ ചേര്‍ത്ത് നന്നായി വഴറ്റിയെടുത്ത ശേഷം എടുത്തു വച്ച തൈര് കൂടെ ചേര്‍ത്ത് കൊടുക്കണം. ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച പച്ചമുളക് കൂടെ ചേര്‍ത്തിളക്കി തിളപ്പിക്കാതെ ചെറുതായെന്ന് ചൂടാക്കിയെടുത്ത ശേഷം തീ ഓഫ് ചെയ്യണം.