ഉരുളക്കിഴങ്ങ് ഉണ്ടോ? എങ്കിൽ ഒരു കിടിലൻ വിഭവം റെഡി. സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് റോസ്റ്റ് ഉണ്ടാക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ഉരുളക്കിഴങ്ങ് 5 മിനിറ്റ് വേവിച്ചു എടുക്കുക. പച്ചവെള്ളത്തില്‍ ഇട്ടു ചൂടാറിയ ശേഷം തൊലി ഉരിഞ്ഞു എടുത്തു, ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക. മറ്റൊരു പാനില്‍ 1 സ്പൂണ്‍ വെജിറ്റബിള്‍ ഓയില്‍ ചൂടാക്കി കടുക് മൂപ്പിക്കുക. അതിലേക്ക് സവാള അരിഞ്ഞതും, വേവിച്ച ഉരുളകിഴങ്ങ്, ഇഞ്ചി, വെളുത്തുള്ളി ഇവ അല്‍പം ഉപ്പു ചേര്‍ത്തു വഴറ്റുക. അല്പം വെള്ളം ചേര്‍ത്ത് കൊടുക്കാം. അതിലേക്ക് പൊടികള്‍ ചേര്‍ത്തു മൂപ്പിക്കുക. 5 മിനിറ്റ് നു ശേഷം വാങ്ങാം.