കിടിലന്‍ സ്വാദില്‍ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു കറി പരിചയപെട്ടാലോ? ഒരുഗ്രൻ പപ്പടം കറി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- 10 പപ്പടം ചെറുതായി കീറി വറുത്തത്
- കടുക് 1/2 ടേബിള്‍സ്പൂണ്‍
- പെരുംജീരകം 1/4 ടേബിള്‍സ്പൂണ്‍
- സവാള 1 ചെറുതായി മുറിച്ചത്
- പച്ചമുളക ചെറുതായി മുറിച്ചത്
- ഇഞ്ചി വെളുത്തുള്ളി അരഞ്ഞത് 1 ടേബിള്‍സ്പൂണ്‍
- രണ്ട് തക്കാളി അരച്ചത് 1
- ഉരുളക്കിഴങ്ങു
- ചെറിയ കഷ്ണങ്ങളാക്കി വറുത്ത്
- വേപ്പില കുറച്ച്
- മല്ലിയില കുറച്ച്
- ഓയില്‍ ആവിശ്യത്തിന്
- മുളകുപൊടി 1 1/2 ടേബിള്‍സ്പൂണ്‍
- മല്ലിപൊടി 2 ടേബിള്‍സ്പൂണ്‍
- ഗരംമസാല 1/2 ടേബിള്‍സ്പൂണ്‍
- ഉപ്പ് ആവിശ്യത്തിന്
- മഞ്ഞള്‍പ്പൊടി 1/4 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ ഓയില്‍ ചൂടായിക്കഴിയുമ്പോള്‍ കടുകും പെരുംജീരകം പൊട്ടിച്ചു സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകും കറിവേപ്പില വഴറ്റിയ ശേഷം പൊടികള്‍ ചേര്‍ത്ത് പച്ചമണം മാറുമ്പോള്‍ തക്കാളി അരച്ചതും ഉപ്പും ആവിശ്യത്തിന് വെള്ളവും ചേര്‍ത്ത് കുറച്ചു കുറുകി കഴിയുമ്പോള്‍ പപ്പടവും മല്ലിയിലയും കിഴങ്ങും ചേര്‍ത്ത് മാറ്റാം. പപ്പടം ചേര്‍ത്ത് കഴിഞ്ഞാല്‍ കറി തിളപ്പിക്കരുത്.