ലഹരിക്കേസിൽ അന്വേഷണം നേരിടുന്ന ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി എന്ത് നടപടിയെടുക്കണമെന്ന് ചർച്ച ചെയ്യാൻ നാളം ഫിലിം ചേംബർ യോഗം കൊച്ചിയിൽ ചേരും. സിനിമകളിൽനിന്ന് ഷൈനിനെ മാറ്റി നിർത്താൻ സിനിമാ സംഘടനകളോട് ചേംബർ ആവശ്യപ്പെട്ടേക്കും. യോഗത്തിൽ സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകരും സിനിമയിലെ ഐസിസി അംഗങ്ങളും പങ്കെടുക്കും. വിൻസിയ്ക്കും ഷൈൻ ടോം ചാക്കോയ്ക്കും പറയാനുള്ളത് കേട്ട ശേഷമായിരിക്കും നടപടി.