പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്.പിവി അൻവറിന്‍റെ പിന്തുണ യുഡിഎഫിന് കിട്ടും. പാർട്ടിയിലെ പിണക്കങ്ങൾ എല്ലാം തീർത്തുവെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും സ്ഥാനാർഥി നിർണയത്തിൽ പ്രതിസന്ധിയില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥിയും പ്രഖ്യാപിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അതേസമയം, നിലമ്പൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഒരു ആശയക്കുഴപ്പവുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. അൻവറിന്‍റെ ഇടപെടലുകളും കോൺഗ്രസിലെ ചേരിതിരിവും സ്ഥാനാർത്ഥി നിർണ്ണയത്തെ ബാധിക്കുന്നുവെന്ന ചർച്ചകൾക്കിടെയാണ് കെ സി വേണുഗോപാലിന്‍റെവിശദീകരണം