താരിഫ് യുദ്ധം പല വമ്പൻമാരേയും വെട്ടിലാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ഫോഡ് ചൈനയിലേക്കുള്ള കയറ്റുമതി നിർത്തിവെച്ചിരിക്കുകയാണ്. ഫോഡ്. എസ്.യു.വികൾ, പിക്കപ്പ് ട്രക്കുകൾ, സ്‌പോർട്‌സ് കാറുകൾ എന്നിവയുടെ കയറ്റുമതിയാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. യുഎസ് ഓട്ടോ ഭീമൻ മിഷിഗൺ നിർമ്മിത എഫ്-150 റാപ്റ്റർ, മുസ്താങ്, ബ്രോങ്കോ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുമതി നിർത്തിവച്ചിരിക്കുന്നത്.“നിലവിലെ താരിഫുകളുടെ വെളിച്ചത്തിൽ യുഎസിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിൽ ഞങ്ങൾ മാറ്റം വരുത്തിയിട്ടുണ്ട്,” ഫോഡ് പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്കയിൽ നിന്ന് ഏകദേശം 240,000 വാഹനങ്ങൾ ഫോർഡ് ചൈനയിൽ കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാൽ 2024 ൽ ഇത് 5,500 ആയി കുറഞ്ഞു. ബീജിംഗും വാഷിംഗ്ടണും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ ഏറ്റവും പുതിയ പ്രതിഫലനമാണ് ഈ നീക്കം.