ആലപ്പുഴ ഹൈബ്രിഡ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയേയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. മുഖ്യപ്രതി തസ്ലീമയെ അറിയാമെന്ന് ഷൈൻ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആലപ്പുഴയില്‍ നിന്ന് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പൊലീസ് പിടിച്ചിരുന്നു. അന്ന് അറസ്റ്റിലായ മുഖ്യപ്രതി തസ്‌ലീമ സുല്‍ത്താന സിനിമക്കാരുമായി ലഹരി ഇടപാടുണ്ടെന്ന് മോഴി നൽകിയിരുന്നു.അന്ന് സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നല്‍കിയിരുന്നു. നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്‌ലീമ മൊഴി നല്‍കിയതായായിരുന്നു വിവരം. തസ്‌ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു.