പൊരി വച്ചു ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ… .
ചേരുവകൾ :
1.പൊരി – 1 കപ്പ്
2.നിലക്കടല – 1 ചെറിയ കപ്പ്
3.പൊട്ടു കടല – 3/4 ചെറിയ കപ്പ്
4.അണ്ടിപ്പരിപ്പ് & ബദാം – ആവശ്യത്തിന്
5.കറിവേപ്പില – 1തണ്ട്
6.വെളുത്തുള്ളി ചതച്ചത് – 3അല്ലി
7.മുളകുപൊടി – 1ടീസ്പൂൺ
8.കായം – 1/2 ടീസ്പൂൺ
9.നെയ്യ് /എണ്ണ – 3 ടീസ്പൂൺ
10.ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം :
ആദ്യം ഒരു ടീസ്പൂൺ നെയ്യ് അല്ലെങ്കിൽ എണ്ണ ഒഴിച്ച് നിലക്കടല വറുത്തു മാറ്റുക. അതെ പാനിൽ പൊട്ടു കടല, അണ്ടിപ്പരിപ്പ്, ബദാം, കറിവേപ്പില എന്നിവ വേറെ വേറെ വറത്തു മാറ്റുക. ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് വെളുത്തുള്ളി വറക്കുക. അതിലേക്കു പൊരി ഇട്ട് ഒരു മൂന്നു മിനിട്ടു വറക്കുക. അതിലേക്കു ഉപ്പ്, കായപ്പൊടി, മുളകുപൊടി എന്നിവ ഇട്ട് നന്നായി ഇളക്കി തീ അണക്കുക. അതിലേക്കു വറത്തു വച്ചിരിക്കുന്നവ ഇട്ട് നന്നായി രണ്ടു മൂന്നു മിനിറ്റു ഇളക്കി യോജിപ്പിക്കുക.
English Summary : Masala Pori