കോതമംഗലം: പല്ലാരിമംഗലം അടിവാട് ഫുട്‌ബോൾ ടൂർണമെന്റ് ഫൈനലിനിടെ താൽക്കാലിക ഗ്യാലറി തകർന്നുവീണ് പരിക്കേറ്റരുടെ എണ്ണം 52 ആയി. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. പരിക്കേറ്റ അമ്പതോളംപേരെ കോതമംഗലത്തെ വിവിധ ആശുപത്രികളിലും ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം തുടങ്ങുന്നതിന് മുൻപായിരുന്നു അപകടം. അടിവാട് മാലിക് ദിനാർ ഗ്രൗണ്ടിൽ താൽക്കാലികമായി നിർമിച്ച ഗ്യാലറിയാണ് തകർന്നത്. അടിവാട് ഹീറോ യങ്‌സ് ക്ലബ്ബാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. അവധിദിനമായതിനാൽ മത്സരം കാണാൻ ഏറെപ്പേർ എത്തിയിരുന്നു.