തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെയും ‘എന്റെ കേരളം’ പ്രദർശന വിപണനമേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. രാവിലെ 10ന് കാസര്‍കോട് കാലിക്കടവ് മൈതാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങൾക്ക് നേരിട്ട് അറിയിക്കുന്നതിനായാണ് എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ഒരുക്കിയിരിക്കുന്നത്.
വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും. ഭക്ഷ്യമേള, കുട്ടികളുടെ പാർക്ക് എന്നിവയുമുണ്ട്. ദിവസവും വൈകിട്ട് ആറു മുതൽ പത്തുവരെ കലാപരിപാടികൾ. പകൽ 11ന് പടന്നക്കാട് ബേക്കൽ ക്ലബിൽ ജില്ലയിലെ ക്ഷണിക്കപ്പെട്ട 500 വ്യക്തികളുമായി മുഖ്യമന്ത്രി ക്കും. നവകേരളത്തിനായി പിന്തുടരേണ്ട പുതുവഴികൾ സംബന്ധിച്ച ചർച്ചയുമുണ്ടാകും. ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായാണ് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടിയുടെ സമാപനം.
പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി കാസർകോട് ജില്ലയിലെ പ്രമുഖരുമായി ഇന്ന് സംവദിക്കും. രാവിലെ 11ന് പടന്നക്കാട് ബേക്കല്‍ ക്ലബ്ബിലാണ് പരിപാടി. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, തൊഴിലാളി പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ അംഗങ്ങള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക- കായിക രംഗത്തെ പ്രതിഭകള്‍, വ്യവസായികള്‍, പ്രവാസികള്‍, സമുദായ നേതാക്കള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലയിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.