Food

ഒരുഗ്രൻ മീന്‍കറിയുടെ റെസിപ്പി നോക്കിയാലോ?

ഉച്ചയ്ക്ക് ഊണിന് ഒരുഗ്രൻ മീൻ കറി ആയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു മീൻ കറിയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരകുവകള്‍

  • മീന്‍ – 500 ഗ്രാം
  • ഉലുവ – 2 നുള്ള്
  • ഉള്ളി – 1
  • വെളുത്തുള്ളി – ഒന്നര ടീസ്പൂണ്‍
  • ഇഞ്ചി – ഒന്നര ടീസ്പൂണ്‍
  • തക്കാളി – 1
  • മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
  • തേങ്ങ ചിരകിയത് – അര കപ്പ്
  • കറിവേപ്പില
  • ചെറിയ ഉള്ളി – 6
  • പച്ചമുളക് – 4
  • മുളകുപൊടി – ഒന്നര ടീസ്പൂണ്‍
  • മല്ലിപ്പൊടി – 1 ടീസ്പൂണ്‍
  • പുളി – 3 കഷണം
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാന്‍ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടായി വരുമ്പോള്‍ ഉലുവ ചേര്‍ക്കുക.ഉലുവ മൂപ്പിക്കുക. സവാള അരിഞ്ഞത് ചേര്‍ക്കുക.സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് ചേര്‍ക്കുക. വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ക്കുക. മഞ്ഞള്‍ പൊടി ചേര്‍ക്കുക. തേങ്ങ ചേര്‍ത്ത് ഒരു മിനുട്ട് ഇളക്കുക.ശേഷം ഇത് മിക്‌സിയുടെ ജാറിലേക്ക് ഇട്ട് അരയ്ക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക ഇതിലേക്ക് കറിവേപ്പില, ചെറിയ ഉള്ളി ചേര്‍ക്കുക.

ഇത് വഴറ്റുക. ഇതിലേക്ക് പച്ച മുളക് ഇടുക. കളര്‍ മാറുന്ന വരെ ഇളക്കുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി ഇവ നന്നായി ഇളക്കുക. ഇതിലേക്ക് ചെറിയ ചൂട് വെള്ളം ഒഴിക്കുക. തേങ്ങ അരച്ചത് ചേര്‍ക്കുക. മിക്‌സിയുടെ ജാറില്‍ കുറച്ച് വെള്ളം ഒഴിച്ച് അത് ഒഴിക്കുക. ഇത് 2 മിനുട്ട് വഴറ്റുക. ഇതിലേക്ക് പുളിവെള്ളം ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. തിളപ്പിക്കുക. ഇതിലേക്ക് മീന്‍ കഴുകി വൃത്തിയാക്കിയത് ചേര്‍ക്കുക. കുറച്ച് തക്കാളി കൂടെ ചേര്‍ത്ത് തിളപ്പിക്കുക. മീന്‍ വേവുന്ന വരെ അടച്ച് വെച്ച് വേവിക്കുക. നല്ല കിടിലന്‍ മീന്‍ കറി തയ്യാര്‍. ഇനി ചോറിനൊപ്പമോ മറ്റ് പലഹാരങ്ങള്‍ക്ക് ഒപ്പമോ ഈ കറി കൂട്ടാം.