ബ്രേക്ഫാസ്റ്റിന് നല്ല സോഫ്റ്റ് പുട്ട് ആയാലോ? അതും റവ വെച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ പുട്ട്.
ആവശ്യമായ ചേരുവകള്‍
ഒരു കപ്പ് റവയിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കുഴച്ചെടുക്കാം. റവ കയ്യില്‍ എടുത്തു പിടിക്കുമ്പോള്‍ ബോള്‍ രൂപത്തില്‍ കിട്ടുന്ന പാകം വരെ വെള്ളം ഒഴിച്ച് കുഴയ്ക്കണം. ശേഷം ഒരു പുട്ട് കുറ്റിയിലേക്ക് ഒരു പിടി തേങ്ങ ഇട്ടു കൊടുക്കാം, ശേഷം 2 പിടി തേങ്ങ ഇടാം. ഇതേ പോലെ തേങ്ങയും റവയുമായ് പുട്ട് കുറ്റി നിറയുന്നത് വരെ ഇട്ടു കൊടുക്കാം. 15 മിനിറ്റ് ആവിയില്‍ വേവിച്ച് എടുക്കാം. നല്ല പഞ്ഞി പോലെ സോഫ്റ്റായ റവ പുട്ട് റെഡി. നല്ല ചൂടോടെ തന്നെ വിളമ്പാം.