ഊണിന് തട്ടുകട സ്റ്റൈലിൽ ഒരു ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ചിക്കൻ ഫ്രൈയുടെ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഒരു ചട്ടിയില്‍ ചൂടാക്കി എടുക്കുക. മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഒന്ന് മിക്‌സിയില്‍ അടിച്ച് കുഴമ്പു രൂപത്തില്‍ അരച്ചെടുക്കുക. വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ മിക്‌സിയില്‍ അടിച്ചു കുഴമ്പുരൂപത്തിലാക്കുക. ഈ മിക്‌സും സോയാസ് സോസ്, വിനാഗിരി, ഉപ്പ്, കറിവേപ്പില എന്നിവയെല്ലാം കൂടി ചിക്കനില്‍ പുരട്ടി വെക്കുക. ഇതില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച ശേഷം അരമണിക്കൂര്‍ ഫ്രീസറില്‍ വെക്കുക. അതിനു ശേഷം ചട്ടിയില്‍ അഞ്ചു മിനിട്ടു വേവിച്ചെടുക്കുക. ശേഷം എണ്ണ ചൂടാക്കി, അതിലിട്ടു വറുത്തെടുക്കുക. ഇതിന്റെ മുകളില്‍ സവാള പൊരിച്ചിടാം. ഇനി വിളമ്പാം.