ഉച്ചയ്ക്ക് ഊണിന് ഒരുഗ്രൻ സ്വാദിൽ ഒരു ചമ്മന്തി തയ്യാറാക്കിയാലോ? പപ്പടം വെച്ച് തയ്യാറാക്കാവുന്ന ഒരു ചമ്മന്തി റെസിപ്പി.
ആവശ്യമായ ചേരുവകൾ
- പപ്പടം
- ഉണക്കമുളക്
- ചിരകിയ തേങ്ങ
- പുളി
- മുളകുപൊടി
- ഉപ്പ്
- വെളിച്ചെണ്ണ
- ചെറിയ ഉള്ളി
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാക്കിയതിനുശേഷം ഇതിലേക്ക് അല്പം എണ്ണയൊഴിച്ച് കൊടുക്കാം. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ പപ്പടം കാച്ചി എടുക്കാം. ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം. ശേഷം ഇതിലേക്ക് പുളി, കറിവേപ്പില, ചെറിയ ഉള്ളി, എരുവിന് ആവശ്യമായ ഉണക്ക മുളക് എന്നിവ ചേർത്തുകൊടുത്ത നല്ലതുപോലെ അരച്ചെടുക്കാം.
ശേഷം ഇതിലേക്ക് ചിരകി വെച്ച തേങ്ങ ചേർത്തു കൊടുക്കാം. ആവശ്യത്തിന് ഉപ്പും കുറച്ച് വെളിച്ചെണ്ണയും അല്പം മുളകുപൊടിയും ചേർത്ത് നല്ലതുപോലെ ഒരിക്കൽ കൂടി അരച്ചെടുക്കാം. രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ പപ്പട ചമ്മന്തി റെഡി.