World

യുഎസിൽ ചെറുവിമാനം തകർന്നുവീണ് 4 മരണം

വാഷിങ്ടൻ: യുഎസിലെ ഇലിനോയിൽ ചെറുവിമാനം തീപിടിച്ച് തകർന്നുവീണ് 4 യാത്രക്കാരും മരിച്ചു. വൈദ്യുത കമ്പിയിൽ തട്ടിയതിനെ തുടർന്നാണ് വിമാനം കൃഷിയിടത്തിൽ തകർന്നുവീണത്. ചെറുവിമാനങ്ങൾ തകർന്നു വീഴുന്ന സംഭവങ്ങൾ യുഎസിൽ വർധിക്കുകയാണ്. 15 ദിവസത്തിനുള്ളിൽ 4 അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞയാഴ്ച മാത്രം 9 പേർ വിമാനാപകടങ്ങളിൽ കൊല്ലപ്പെട്ടു. 2022 ൽ സമാനമായ 1300 സംഭവങ്ങളുണ്ടായി. 350 പേർ കൊല്ലപ്പെട്ടു. പൈലറ്റിന്റെ പിഴവ്, മോശം കാലാവസ്ഥ തുടങ്ങിയവയാണ് ‌അപകട കാരണങ്ങൾ.