Tech

പതിനായിരം രൂപയ്ക്ക് കിടിലനൊരു 5G ഫോൺ! ഐടെൽ A95 5G ലോഞ്ച് ചെയ്തു; ഫീച്ചേഴ്സ് ഇങ്ങനെ | ITEL A95 5G

ഐടെൽ A സീരീസിന്റെ ഭാഗമായി ഐടെൽ എ95 5ജി (Itel A95 5G) എന്ന മോഡലാണ് എത്തിയിരിക്കുന്നത്

കുറഞ്ഞ ബജറ്റിൽ സ്മാർട്ട് ഫോൺ വാങ്ങാനാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. ഇപ്പോഴിതാ 10,000 രൂപയിൽ താഴെ വിലയ്ക്ക് ഐടെൽ പുതിയ ഫോണ്‌ വിപണിയിലെത്തിച്ചിരിക്കുകയാണ്. ഐടെൽ എ95 5ജി (Itel A95 5G) എന്ന മോഡലാണ് എത്തിയിരിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി 10000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചും ഐടെൽ ആണ്. ഇപ്പോൾ വീണ്ടും പതിനായിരം രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോണുമായി ​ഐടെൽ വന്നിരിക്കുകയാണ്. ഐടെൽ A സീരീസിന്റെ ഭാഗമായി ഐടെൽ എ95 5ജി (Itel A95 5G) എന്ന മോഡലാണ് എത്തിയിരിക്കുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഈ ഐടെൽ 5ജി ഫോണിന്റെ പ്രത്യേകത. 6GB വരെ റാം 6GB വരെ വെർച്വൽ റാം, 120Hz ഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് HD+ LCD സ്‌ക്രീൻ, ഇന്ററാക്ടീവ് ഡൈനാമിക് പോർട്ട് തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.

ഒക്ടകോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) കരുത്താക്കിയാണ് ഐടെൽ A95 5ജി എത്തിയിട്ടുള്ളത്. 4GB / 6GB LPDDR4x റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഐടെൽ എ95 5ജിയിൽ ഉണ്ട്. 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള ഡെപ്ത് സെൻസർ, AI ലെൻസ്, ഡ്യുവൽ LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നതാണ് ഐടെൽ എ95 5ജിയുടെ റിയർ ക്യാമറ സജ്ജീകരണം.

18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഐടെൽ ഈ ബജറ്റ് 5ജി ഫോണിൽ നൽകിയിരിക്കുന്നത്. കറുപ്പ്, ഗോൾഡ്, മിന്റ് ബ്ലൂ നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.
ഐടെൽ A95 5G യുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 9,599 രൂപയും 6GB + 128GB വേരിയന്റിന് 9,999 രൂപയുമാണ് വില. ആമസോൺ വഴി ഇത് ഓൺ​ലൈനായി വാങ്ങാനാകും.

content highlight: ITEL A95 5G