ജാതി വിവേചനം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇതിനായി ‘ഒരു ക്ഷേത്രം, ഒരു കിണര്‍, ഒരു ശ്മാശാനം’ എന്ന തത്വം സ്വീകരിച്ച് ഹിന്ദു വിഭാഗങ്ങള്‍ സമൂഹിക ഐക്യത്തിനായി പരിശ്രമിക്കണമെന്നും മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു.അലിഗഢില്‍ സ്വയംസേവകിന്റെ രണ്ട് ശാഖകളിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ സന്ദേശവാഹകരെന്ന നിലയില്‍ ഇന്ത്യയ്ക്ക് ആഗോള ഉത്തരവാദിത്വം നിറവേറ്റുന്നതിന് യഥാര്‍ത്ഥ സാമൂഹിക ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹിന്ദുസമൂഹത്തിന്റെ അടിത്തറയായി മൂല്യങ്ങള്‍ക്കുള്ള പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. പാരമ്പര്യം, സാംസ്‌കാരിക മൂല്യങ്ങള്‍, ധാര്‍മിക തത്വങ്ങള്‍ എന്നിവയില്‍ വേരൂന്നിയ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ അദ്ദേഹം അംഗങ്ങളോട് ആവശ്യപ്പെട്ടു.