രുചികരമായ പാൽ പൊറോട്ട വീട്ടിലുണ്ടാക്കിയാലോ? നല്ല കിടിലന്‍ രുചിയില്‍ സോഫ്റ്റായ പാൽ പൊറോട്ട വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
മാവ് സോഡാപ്പൊടിയും ഉപ്പും ചേർത്തു യോജിപ്പിക്കുക. ഇതിൽ തൈരും പാലും ചേർത്തു കുഴച്ചു മാവു സോഫ്റ്റ് ആകുന്നതുവരെ അടച്ചു വയ്ക്കുക. പിന്നീട് ബോൾ ആക്കി അതിൽ എണ്ണ പുരട്ടി അരമണിക്കൂർ അടച്ചു വയ്ക്കുക.
പിന്നീടു കൈകൊണ്ടു പരത്തിയോ,വീശിയെടുത്തോ നേർമയാക്കി അതിൽ എണ്ണ തൂത്തു പ്ലീറ്റ് ആക്കി ചുരുട്ടി 15 മിനിറ്റ് മാറ്റി അടച്ചു വയ്ക്കുക. പെറോട്ട വട്ടത്തിൽ പരത്തി ചൂടാക്കിയ ഫ്രൈയിങ് പാനിൽ രണ്ടുവശത്തും എണ്ണ തൂത്തു മൊരിച്ചെടുത്തു, കൈകൊണ്ടു രണ്ടുവശവും അടിച്ചെടുത്തു ചൂടോടെ കഴിക്കാം.