ഒരുഗ്രൻ മാങ്ങാ അച്ചാർ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മാങ്ങാ അച്ചാറിന്റെ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മാങ്ങ കഴുകി വൃത്തിയാക്കി തൊലിയോടെ ചെറിയ കഷണങ്ങളായി അരിഞത് 1.5 കപ്പ്
- വെള്ളം 1.5 കപ്പ് മാങ്ങക്ക് 2 കപ്പ് വെള്ളം
- ഉപ്പ്
- കടുക്
- എണ്ണ പാകത്തിന്
- മുളക്പൊടി 2 – 2.5 റ്റീസ്പൂൺ നിറയെ (എരിവു കൂടുതൽ വേണമെങ്കിൽ കൂട്ടാം)
- മഞൾപൊടി 1/4 റ്റീസ്പൂൺ
- ഉലുവാപൊടി 1/4 റ്റീസ്പൂൺ
- കായപൊടി 1/4 -1/2 റ്റീസ്പൂൺ
- കടുക് ചതച്ചത് 1/4 റ്റീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചെറിയ കഷണങ്ങളാക്കിയ മാങ്ങ ലേശം ഉപ്പ് പുരട്ടി വക്കുക. പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് (നല്ലെണ്ണയാണു ഏറ്റവും നല്ലത്)കടുക് പൊട്ടിക്കുക, അതിലേക്ക് കുറെശ്ശെ വെള്ളം ഒഴിച്ച് കൊടുക്കുക. എടുത്ത് വച്ച വെള്ളം മുഴുവൻ ഒഴിച്ച ശേഷം പാകത്തിനു ഉപ്പ്, മഞൾപൊടി,മുളക് പൊടി ,കായപൊടി,ഉലുവാപൊടി ഇവ ചേർത്ത് നന്നായി ഇളക്കുക. നന്നായി തിള വരുമ്പോൾ മാങ്ങ കഷണങ്ങൾ ചേർത്ത് ഇളക്കി ,കടുക് ചതച്ചതും കൂടെ ചേർത് ഇളക്കി 2 -3 മിനുറ്റ് അടച്ച് വച്ച് വേവിച്ച ശേഷം തീ ഓഫ് ചെയ്യാം. മാങ്ങ കഷങ്ങൾ വേവുമ്പോൾ അതിൽ നിന്നും കുറച്ച് വെള്ളം ഇറങ്ങും.അപ്പൊ അച്ചാറിനു വെള്ളം പാകമാകും. വായു കടക്കാതെ പാത്രത്തിലാക്കി സൂക്ഷിക്കാം.