Food

ചായക്കടയിലെ അതെ സ്വാദിൽ സുഖിയൻ വീട്ടിലുണ്ടാക്കാം

ചായക്കടയിലെ അതെ സ്വാദിൽ സുഖിയൻ വീട്ടിലുണ്ടാക്കാം. ഇന്ന് വൈകീട്ട് ചായക്ക് സുഖിയൻ തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ചെറുപയർ വേവിക്കുന്നതിനായി
  • ചെറുപയർ- അര കപ്പ്
  • വെള്ളം- ഒന്നേ കാൽ കപ്പ്
  • ഉപ്പ്‌- ആവശ്യത്തിന്
  • മാവ് തയ്യാറാക്കുന്നതിനായി
  • മൈദ- ഒന്നര കപ്പ്
  • വെള്ളം- ഒന്നേകാൽ കപ്പ്
  • മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
  • ഉപ്പ്-ആവശ്യത്തിന്
  • ശർക്കര- 250 ​ഗ്രാം
  • തേങ്ങ ചിരകിയത്- ഒരു കപ്പ്
  • ഏലയ്‌ക്കാപ്പൊടി
  • ഓയിൽ

തയ്യാറാക്കുന്ന വിധം

മൂന്ന് മണിക്കൂറോളം നേരം ചെറുപയർ വെള്ളത്തിലിട്ട് കുതിർത്തെടുക്കുക. ഉപ്പും ഒന്നേകാൽ കപ്പ് വെള്ളവും ചേർത്ത് വേവിവിച്ചെടുക്കുക. ഒരു പാത്രത്തിൽ മൈദ, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ വെള്ളമൊഴിച്ച് കട്ടിയില്ലാത്ത വിധത്തിൽ കലക്കിയെടുക്കുക. ലേശം മയം വരുന്നതിനായി അര മണിക്കൂർ അടച്ചുവെക്കുക. മറ്റൊരു പാത്രത്തിൽ ശർക്കര ഉരുക്കിയെടുക്കുക. ഇതിലേക്ക് തേങ്ങ ചിരകിയതും ചേർത്ത് വറ്റിച്ചെടുക്കുക. ചെറുപയർ ചേർത്തിളക്കുക. ഇതിലേക്ക് ഏലയ്‌ക്കാപ്പൊടി ചേർക്കുക. ഈ കൂട്ട് ചെറിയ ഉരുളകളാക്കി നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.