പോഷക ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് റാഗി.ഇത് വെച്ച് ഒരു ലഡ്ഡു തയ്യറാക്കിയാലോ? രുചികരവും ആരോഗ്യകരവുമായ ഒരു ലഡ്ഡു റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിലേക്ക് അൽപം നെയ്യൊഴിച്ച് ചൂടാക്കുക. റാഗി മാവ് ചേർത്ത് ചെറിയ തീയിൽ അഞ്ച് മിനുട്ട് നേരം വറുത്ത് എടുക്കുക. ശേഷം വീണ്ടും പാനിലേക്ക് കുറച്ച് നെയ്യൊഴിച്ച് ചൂടാക്കി കശുവണ്ടി വറുത്ത് മാറ്റി വയ്ക്കുക. ഒരു പാത്രം കുറച്ച് വെള്ളമൊഴിച്ച് ചൂടാക്കി ശർക്കര ചേർത്ത് ശർക്കര ഉരുകുന്നത് വരെ ഇളക്കുക. ശർക്കര ഉരുകി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യുക.
ശർക്കര സിറപ്പ് അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഒരു വലിയ പാത്രത്തിൽ റാഗി മാവ് എടുത്ത്, വറുത്ത കശുവണ്ടി, ഏലക്കയ്‌പ്പൊടി, ശർക്കര പാനി, നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു ചെറിയ ഭാഗം എടുത്ത് അതിൽ നിന്ന് ചെറിയ ഉരുളകളാക്കുക.