ഇതിഹാസമായ ആറന്മുള കണ്ണാടിക്കും ഗംഭീരമായ വല്ല സദ്യയ്ക്കും പേരുകേട്ട സ്ഥലമാണ് ആറന്മുള. ഇന്ന് ആറൻമുളയിലെ ഒരു കിടിലൻ ഫുഡ് സ്പോട്ട് നോക്കിയാലോ? ഇന്ന് എത്തിയിരിക്കുന്നത് ആറന്മുള തട്ടുകടയിൽ ആണ്. ഇവിടെ ഇഷ്ടംപോലെ കടികൾ കിട്ടും, അത് മാത്രം അല്ല ജ്യൂസ് മറ്റ് പലതും ഉണ്ട്.
കടികൾ നോക്കുകയാണെങ്കിൽ ഉള്ളിവടയുണ്ട്, പരിപ്പുവടയുണ്ട്, ഉണ്ടംപൊരിയുണ്ട് പിന്നെ പഫ്സ്, സ്വീറ്റ്നാൻ, കട്‌ലറ്റ്, ബർഗർ പോലത്തെ ഐറ്റംസ്, സമൂസ, പഞ്ചാബി സമൂസ, മുട്ട ബജ്ജി, നെയ്യപ്പം അങ്ങിനെ കുറെയേറെ ഐറ്റംസ് ഉണ്ട്.
ചായ വേണ്ടവർക്ക് ചായയും ജ്യൂസ് വേണ്ടവർക്ക് ജ്യൂസും ഉണ്ട്. ഇവിടത്തെ സ്പെഷ്യൽ ഉഴുന്നുവടയും സമോസയും ബജ്ജിയുമാണ്. വൈകുന്നേരം വർക്ക് എല്ലാം കഴിഞ്ഞ് ഒരു ചായ കുടിക്കണമെന്ന് തോന്നിയാൽ ഇവിടേക്ക് വിട്ടോളു.. കിടിലനാണ്.
പഞ്ചാബി സമോസയ്ക്കൊപ്പം കഴിക്കാൻ നല്ല മുളക് ഫ്രൈ ഉണ്ട്. നല്ല ഉപ്പിൽ മുക്കി പൊരിച്ച മുളക്. സമൂസ വെറൈറ്റികൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ഇത് തീർച്ചയായും ട്രൈ ചെയ്യണം. ഇതിൻ്റെ ഉള്ളിലെ ഫില്ലിംഗ് ഉരുളകിഴങ്ങ്, ഗ്രീൻപീസ് ഇവയെല്ലാമാണ്. ഈ സമോസയുടെ കൂടെ ഈ ഫ്രൈ ചെയ്ത മുളകും കൂടെ ചേർത്ത് കഴിക്കാം. കിടിലൻ സ്വാദാണ്. പഫ്സിന് നല്ല നാടൻ രുചിയാണ്. പണ്ടത്തെ പഫ്സിൻ്റെ ടേസ്റ്റ് എന്നാണ് പറയപ്പെടുന്നത്.
ഇത് കൂടാതെ മീറ്റർ ചായയാണ് ഇവിടത്തെ പ്രത്യേകത. നല്ല ഉയരത്തിൽ അടിക്കുന്ന ചായ. നല്ല അടിച്ച ചായ കുടിക്കാൻ ഇഷ്ടമുള്ളവർ ആണെങ്കിൽ ഇവിടെ വരാം. നിങ്ങൾ ഒരു ഭക്ഷണപ്രിയനാണെങ്കിൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ഇത്.
വിലാസം: ആറന്മുള തട്ടുകട, ഇക്കര ജംഗ്ഷൻ, ആറന്മുള, കേരളം
ഫോൺ: 096565 01324