ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ വളരെയധികം വേദനിക്കുന്നു. വേദനയുടെ ഈ മണിക്കൂറിൽ ആഗോള കത്തോലിക്കാസഭയെ എന്റെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപമായി മാർപാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കും.ഏറ്റവും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി അദ്ദേഹം സേവനം ചെയ്തു.പ്രതിസന്ധി നേരിടുന്നവർക്കു മുൻപിൽ പ്രതീക്ഷയുടെ വെട്ടമായി. മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ച് സ്നഹേത്തോടെ ഓർക്കുന്നു. ഇന്ത്യക്കാരുമായി അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹം എല്ലായ്പ്പോഴും ഓർമിക്കപ്പെടും. ദൈവത്തിന്റെ ആംലിഗനത്തിൽ അദ്ദേഹത്തിന്റെ ആത്മാവിന് സമാധാനം ലഭിക്കട്ടെയെന്നും മോദി കുറിച്ചു