നമ്മുടെ ശരീരത്തിലും മുഖകാന്തിക്കും വളരെയധികം ഗുണം നൽകുന്ന ഒന്നാണ് ഇലവ്. ശരീരകാന്തി നൽകുന്നതിൽ മുൻപിൽ നിൽക്കുന്ന ഇലവ് ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് എന്നാൽ പലർക്കും ഇതിനെക്കുറിച്ച് നന്നായി അറിയില്ല എന്നതാണ് സത്യം ഇതിന്റെ ഗുണങ്ങളെ കുറിച്ചും പലരും മനസ്സിലാക്കിയിട്ടില്ല വളരെയധികം ഗുണങ്ങൾ ഉള്ള ഇലവ് എന്ന ചെടിയെ കുറിച്ചും അത് നമ്മുടെ ശരീരത്തിൽ നൽകുന്ന ഗുണങ്ങളെക്കുറിച്ചും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയാം
എന്താണ് ഇലവ്
ഈ ഏഷ്യൻ ഉഷ്ണമേഖലാ മരം നേർത്ത ഉയരമുള്ള തടിയുള്ളതും ശൈത്യകാലത്ത് ഇലകൾ കൊഴിയുന്ന സ്വഭാവവും ഉള്ളതാണ്. വസന്തകാലത്ത്, പുതിയ ഇലകൾ മുളയ്ക്കുന്നതിന് മുമ്പ്, അഞ്ച് ഇതളുകളുള്ള ചുവന്ന പൂക്കൾ പ്രത്യക്ഷപ്പെടുന്നു.
ഇലവുമരത്തിന്റെ ഇല പൂര്‍ണമായും കൊഴിഞ്ഞുപോയ ശാഖകളിലാണ് പൂക്കളുണ്ടാവാറുള്ളത്. ചുവന്ന നിറത്തിലുള്ള ഈ പൂക്കള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. പൂക്കൾ പാകമാകുമ്പോൾ, പരുത്തി പോലുള്ള വെളുത്ത നാരുകൾ അടങ്ങിയ കാപ്സ്യൂൾ ഉത്പാദിപ്പിക്കുന്നു. മൃഗങ്ങളുടെ ആക്രമണങ്ങളെ തടയാൻ തായ്ക്ക് മുള്ളുകളുണ്ട്
പൂള, മുള്ളിലവ്, മുള്ളിലം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ മരത്തിന്റെ പൂവ്, വേര്, കറ, ഫലം എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. ഇലവിൽ നിന്നും നിർമ്മിക്കുന്ന ഔഷധം കഫ – പിത്തരോഗങ്ങൾ ശമിപ്പിക്കുകയും ശരീരകാന്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.