തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് പരിശീലന ക്യാമ്പ് വിവാദമാകുന്നു. ഇന്നാണ് വറലെ രഹസ്യമായി നടന്നുകൊണ്ടിരുന്ന പരിശീലന ക്യാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്. ഇതോടെ പരിശൂലന ക്യാമ്പും വിവാദത്തിന്റെ വഴിയിലായി. കഴിഞ്ഞ 18-ാം തീയതി മുതലാണ് ക്യാമ്പ് ആരംഭിച്ചത്. ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് ക്യാമ്പ് നടത്താന്‍ അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തി.
തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജും അതിന്റെ ക്യാമ്പസുമടക്കം നില്‍ക്കുന്നിടത്തുള്ള ഗ്രൗണ്ടിലാണ് പരിശീലനം നടക്കുന്നത്. ക്യാമ്പസില്‍ വിവിധ തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. വെക്കേഷന്‍ ആരംഭിച്ചതിന് പിന്നാലെ ഏപ്രില്‍ 18 നാണ് ഇത്തരത്തിലൊരു ട്രെയിനിങ് ക്യാമ്പ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഓഫീസേര്‍സ് ട്രെയിനിങ് ക്യാമ്പ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മെയ് മാസം 2-ാം തീയതി അത്തരത്തിലൊരു ഒ.ടി.സി തിരുവനന്തപുരത്ത് വെച്ച് നടക്കുന്നുണ്ട്.
അതിന്റെ പരിശീലനമെന്ന നിലയ്ക്കാണ് രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പ് പരിശീലനം പുരോഗമിപ്പിക്കുന്നത്. ഇതിന് ആരാണ് അനുമതി നല്‍കിയതെന്ന് ഇതുവരെയും ഒരു കൃത്യതയും വന്നിട്ടില്ല. കോളേജ് മാനേജ്‌മെന്റോ പ്രിന്‍സിപ്പലോ അല്ല അനുമതി നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണോ അനുമതി നല്‍കിയിരിക്കുന്നതെന്ന കാര്യത്തില്‍ സ്ഥിതീകരണം വരേണ്ടിയിരിക്കുന്നു. ഇപ്പോഴും ഇതൊരു വലിയ പ്രതിഷേധമാണ്
എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടന മുന്നോട്ട് വെയ്ക്കുന്നത്. ആരാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അനുവദിക്കപ്പെട്ട ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് ക്യാമ്പ് നടത്തതാണ് അനുവദിച്ചത് എന്ന ചോദ്യം ഉന്നയിക്കുന്നു. ഈ ഗ്രൗണ്ട് മറ്റവിശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കാറില്ലെന്നും കോളേജ് അധികൃതര്‍ അന്വേഷിക്കാമെന്നും അറിയിച്ചു. എന്നാല്‍ അന്വേഷിച്ചതിനു ശേഷം അധികൃതര്‍ അറിഞ്ഞിട്ടില്ലെന്നും മറ്റേതെങ്കിലും തരത്തില്‍ അനുമതി
വാങ്ങി നടത്തുന്നതാകാമെന്ന വ്യക്തതയില്ലാത്ത പ്രതികരണമാണ് ലഭിക്കുന്നത്. നേരെത്തെ സൂചിപ്പിച്ച പോലെത്തന്നെ സര്‍വോദയ സ്‌കൂള്‍, മാര്‍ ഇവാനിയോസ് കോളേജ് അത് പോലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു കോംപ്ലക്‌സ് ആണ് അവിടെയുള്ളത്. പൊതു ഗ്രൗണ്ടായി കൂടുതല്‍ ഉപയോഗിക്കുന്നത് മാര്‍ ഇവാനിയോസ് കോളേജ് കുട്ടികളാണ്. ആ വിദ്യാര്‍ത്ഥികളുടെ മാത്രം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഗ്രൗണ്ടാണ്. മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഇത് വരെയും അറിവൊന്നും ലഭിച്ചിട്ടില്ല.
CONTENT HIGH LIGHTS;Who gave permission for RSS parade on college grounds?: Church or college authorities?; SFI opposes training