World

പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ സൗദി സന്ദർശനം നാളെ മുതൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം നാളെ മുതൽ ആരംഭിക്കും. സൗദി കിരീടവകാശി മുഹമ്മദ് ബിൽ സൽമാന്‍ രാജകുമാരന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലെത്തുന്നത് എന്നാണ് റിപ്പോർട്ട്.ഏപ്രില്‍ 22, 23 തീയതികളില്‍ പ്രധാനമന്ത്രി ജിദ്ദയിലുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്നാം തവണയാണ് സൗദിയിലെത്തുന്നത്. ആദ്യ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോഴും അദ്ദേഹം സൗദി സന്ദര്‍ശിച്ചിരുന്നു. ഇത് മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണ്.