ആൻഡ്രോജെനെറ്റിക് അലോപ്പീസിയ എന്നത് പുരുഷന്മാരിലും സ്ത്രീകളിലും സാധാരണയായി കാണപ്പെടുന്ന ഒരു തരം മുടി കൊഴിച്ചിൽ ആണ്. ഇത് ജനിതകവും ഹോർമോണുകളുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ്. പുരുഷന്മാരിൽ ഇത് പാറ്റേൺ ബാൾഡ്നെസ് എന്നും സ്ത്രീകളിൽ ഫീമെയിൽ പാറ്റേൺ ബാൾഡ്നെസ് എന്നും അറിയപ്പെടുന്നു.
കാരണങ്ങൾ
ആൻഡ്രോജൻ എന്ന ഹോർമോണിന്റെ പ്രവർത്തനം, ജനിതകഘടകങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ ഇതിന്റെ കാരണങ്ങളായി കരുതുന്നു. തലയോട്ടിയുടെ മുകൾഭാഗത്തോ അല്ലെങ്കിൽ മുൻഭാഗത്തോ മുടി നേർത്തതായി തോന്നുക, അമിതമായ മുടി കൊഴിച്ചിൽ, പുതിയ മുടി വളരാതിരിക്കുകയോ വളർച്ച നിൽക്കുകയോ ചെയ്യുക, തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളായി കരുതപ്പെടുന്നു. ഇ അനുഭവപ്പെട്ടാൽ ഉടനെ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതം.