Recipe

ചെമ്മീൻ കറി പാകം ചെയ്യുന്ന വിധം

1. ചെമ്മീൻ – അരക്കിലോ

2. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

3. കടുക് – അര ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

4. സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്

ചുവന്നുള്ളി – 150 ഗ്രാം, മുഴുവനോടെ

ഇഞ്ചി – ഒരു വലിയ കഷണം, അരിഞ്ഞത്

വെളുത്തുള്ളി – ഒരു കുടം അരിഞ്ഞത്

5. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉലുവാപ്പൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

6. തക്കാളി – ഒന്ന്, ചെറുതായി അരിഞ്ഞത്

7. പച്ചമുളക് – മൂന്ന്, അരിഞ്ഞത്

കുടംപുളി – രണ്ടു കഷണം

ഉപ്പ് – പാകത്തിന്

8. തേങ്ങാക്കൊത്ത് – അരക്കപ്പ്

9. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ചെമ്മീൻ, നാരും തൊണ്ടും കളഞ്ഞു വൃത്തിയാക്കണം.

∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ വഴന്ന ശേഷം അഞ്ചാമത്തെ ചേരുവ വെള്ളത്തിൽ കുതിർത്തതു ചേർത്തിളക്കി നന്നായി മൂപ്പിക്കുക.

∙ മസാല മൂത്ത മണം വരുമ്പോൾ തക്കാളി അരിഞ്ഞതും ചേർത്തിളക്കണം.

∙ എണ്ണ തെളിഞ്ഞു വരുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തിളക്കി പാകൗത്തിനു വെള്ളം ചേർത്തു തിളപ്പിക്കുക.

∙ തിളയ്ക്കുന്ന വെള്ളത്തിലേക്കു ചെമ്മീനും തേങ്ങാക്കൊത്തും ചേർത്തു വേവിച്ചു വറ്റിക്കുക.

∙ നന്നായി വറ്റിയ ശേഷം പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി വാങ്ങുക.