India

‘പ്രതിസന്ധിയില്‍ പ്രതീക്ഷയുടെ വെളിച്ചം’; ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് പ്രധാനമന്ത്രി | a-symbol-of-compassion-and-humility-a-ray-of-hope-in-a-time-of-crisis-pm-modi-condoles

പ്രതിസന്ധി നേരിടുന്നവര്‍ക്കു മുന്‍പില്‍ പ്രതീക്ഷയുടെ വെട്ടമായി

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറെ വേദയനുണ്ടാക്കുന്ന വിയോ​ഗമെന്നു അദ്ദേഹം അനുസ്മരിച്ചു. ആ​ഗോള കത്തോലിക്ക സഭയെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കാരുണ്യത്തിന്റേയും വിനയത്തിന്റേയും പ്രതീകമായി ലോകം എക്കാലവും അദ്ദേഹത്തെ ഓർമിക്കും. പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായി അദ്ദേഹം പ്രവർത്തിച്ചെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

‘ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ വളരെയധികം വേദനിക്കുന്നു. വേദനയുടെ ഈ മണിക്കൂറില്‍ ആഗോള കത്തോലിക്കാ സഭയെ എന്റെ അനുശോചനം അറിയിക്കുന്നു. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാര്‍പാപ്പയെ ലോകമെമ്പാടുമുള്ളവര്‍ ഓര്‍മിക്കും.’ ഏറ്റവും പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം സേവനം ചെയ്തു. പ്രതിസന്ധി നേരിടുന്നവര്‍ക്കു മുന്‍പില്‍ പ്രതീക്ഷയുടെ വെട്ടമായി. മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറച്ച് സ്നേ​ഹത്തോടെ ഓര്‍ക്കുന്നു. ഇന്ത്യക്കാരോട് അദ്ദേഹത്തിനുണ്ടായിരുന്ന സ്‌നേഹം എല്ലായിപ്പോഴും ഓര്‍മിക്കപ്പെടും. ദൈവത്തിന്റെ കരുണയില്‍ അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെ’- പ്രധാനമന്ത്രി കുറിച്ചു.

STORY HIGHLIGHTS : a-symbol-of-compassion-and-humility-a-ray-of-hope-in-a-time-of-crisis-pm-modi-condoles