തിരുവനന്തപുരം മുതലപ്പൊഴിയിൽ പൊഴി മുറിക്കൽ ഇന്ന് ആരംഭിക്കും. വലിയ താങ്ങു വള്ളങ്ങൾ ഉൾപ്പെടെയുള്ള യാനങ്ങൾ പോകാനാകും വിധമാണ് പൊഴി മുറിക്കുന്നത്. ഹാർബർ വിഭാഗം ഉദ്യോഗസ്ഥർ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളികൾ സമ്മതം അറിയിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെ മത്സ്യത്തൊഴിലാളികൾ തന്നെ പൊഴിമുറിക്കലിന് തുടക്കമിട്ടിരുന്നു. നാലുദിവസം കൊണ്ട് പൊഴിമുറിക്കൽ പൂർത്തിയാക്കും.
വ്യാഴാഴ്ചയോടെ അഴീക്കലിൽ നിന്ന് പുറപ്പെട്ട ഡ്രഡ്ജർ മുതലപ്പൊഴിയിൽ എത്തും.