Tech

5 ജി ലോകത്ത് 10 ജി പരീക്ഷണവുമായി ചൈന | China 10G

സെക്കന്‍ഡില്‍ 50 ജിഗാബൈറ്റ് വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണിത്

5ജി ലോകത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. എന്നാൽ അതിനേക്കാളൊക്കെ വളരെ ദൂരം മുൻപിലെത്തിയിരിക്കുകയാണ് ചെെന. 10ജി എന്ന ബ്രോഡ്ബാന്‍ഡ് സാങ്കേതിക വിദ്യയാണ് ഇപ്പോൾ പരീക്ഷിച്ചിരിക്കുന്നത്. ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ സുനാന്‍ കൗണ്ടിയിലാണ് 10ജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്.

ചൈനീസ് ടെലികോം കമ്പനിയായ ഹുവാവേയും ചൈന യൂണികോമും ചേര്‍ന്ന് 50 ജി-പിഒഎന്‍ സങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കല്‍ നെറ്റ്വര്‍ക്ക് അഥവാ 50 ജി-പിഒഎന്‍. സെക്കന്‍ഡില്‍ 50 ജിഗാബൈറ്റ് വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണിത്.

9,834 എംബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗത, 1,008 എംബിപിഎസ് അപ്ലോഡ് വേഗത, 3 മില്ലിസെക്കന്‍ഡ് വരെ ലേറ്റന്‍സി എന്നിവ 10ജി വാഗ്ദാനം ചെയ്യുന്നു. ക്ലൗഡ് കമ്പ്യൂട്ടിങ്, വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി, 8കെ വിഡിയോ സ്ട്രീമിങ്, സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ സംയോജിപ്പിക്കല്‍ എന്നിവ ഈ സാങ്കേതികവിദ്യയുിലൂടെ അനയാസം സാധിക്കും.

യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ നിലവിലെ വാണിജ്യ ബ്രോഡ്ബാന്‍ഡ് വേഗതയെ മറികടക്കുന്നതാണ് ചൈനയുടെ പുതിയ സാങ്കേതിക വിദ്യ. ആഗോള ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യയില്‍ ചൈനയ്ക്ക് മേല്‍ക്കോയ്മ നല്‍കുന്നതാണ് പുതിയ നീക്കം. 10ജി ബ്രോഡ്ബാന്‍ഡ് നടപ്പിലാക്കുന്നതിലൂടെ വേഗത്തില്‍ ഡാറ്റാ ട്രാന്‍സ്മിഷന്‍ സാധ്യമാക്കും. ഇത് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ പുരോഗതി സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

content highlight: China 10G