Kerala

പുതിയ അമരക്കാരൻ, പുതിയ തന്ത്രങ്ങൾ; ഇത്തവണ കേരളം പിടിക്കാനുറച്ച് ബിജെപി

 

കേന്ദ്രത്തിൽ ബിജെപി വലിയ ഓളം ഉണ്ടാക്കുമ്പോളും ദക്ഷിണേന്ത്യയിൽ വലിയ പ്രഭാവം ഉണ്ടാക്കാൻ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ച് കേരളത്തിൽ. തൃശൂർ സുരേഷ്​ഗോപി എടുത്തെങ്കിലും എടുത്തപോലെ തിരികെ വക്കേണ്ടി വരുമോ എന്ന ആശങ്കയുമുണ്ട് പാർട്ടിക്ക്, ഇതിനൊക്കെ പോംവഴി എന്ന നിലയിലാണ് പാർട്ടി കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് എ​ന്ന ആ​ഹ്വാ​ന​മു​യ​ർ​ത്തി ക​ൺ​വ​ൻ​ഷ​ൻ പ​ര​മ്പ​ര​ സംഘടിപ്പിച്ചത്. അങ്ങനൊരു പരമ്പര തുടങ്ങാൻ തിരഞ്ഞെടുത്തത് സുരേഷ്​ഗോപിയുടെ തൃശൂർ തന്നെ.

തൃ​ശൂ​രി​ൽ ഇ​ന്നലെ ആ​രം​ഭി​ച്ച വി​ക​സി​ത​കേ​ര​ളം ക​ൺ​വ​ൻ​ഷ​ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. തൃ​ശൂ​രി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് മേ​യ് 10 ന് ​പാ​ല​ക്കാ​ട് വെ​സ്റ്റ് ജി​ല്ലാ ക​ൺ​വ​ൻ​ഷ​നോ​ടെ ആ​ദ്യ​ഘ​ട്ടം സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

20 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ കേ​ര​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന പ​ദ്ധ​തി​ക​ളും സ്വ​പ്ന​ങ്ങ​ളും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ൻാണ് ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചത്. പ്ര​മു​ഖ വ്യ​ക്തി​ക​ളെ സ​ന്ദ​ർ​ശി​ക്ക​ൽ, സ്ഥാ​പ​ന​ങ്ങ​ൾ, ബ​ലി​ദാ​നി​ക​ളു​ടെ വീ​ടു​ക​ളു​ടെ സ​ന്ദ​ർ​ശ​നം എ​ന്നി​വ​യും വി​ക​സ​ന സെ​മി​നാ​റു​ക​ളും ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​കും.
ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ പ​ള്ളി​ക​ൾ സ​ന്ദ​ർ​ശി​ച്ച​തും മ​റ്റ് ജി​ല്ല​ക​ളി​ൽ ജി​ല്ലാ അ​ധ്യ​ക്ഷ​ന്മാ​ർ ക്രൈ​സ്ത​വ​ദേ​വാ​ല​യ​ങ്ങ​ൾ, പു​രോ​ഹി​ത​ർ എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ച​തു​മെ​ല്ലാം ഇതേ ക​ൺ​വ​ൻ​ഷ​ന്‍റെ മു​ന്നോ​ടി​യാ​യി​രു​ന്നു. വി​ക​സി​ത കേ​ര​ള​ത്തി​നു​വേ​ണ്ടി ആ​ര് ആ​വ​ശ്യ​പ്പെ​ട്ടാ​ലും അ​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നാണ് ബി​ജെ​പിയുടെ നിലപാട്.

കേ​ര​ള​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് ബി​ജെ​പി വി​ക​സ​ന കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് എന്നതിൽ സംശയമില്ല. ഈ ​ദി​വ​സ​ങ്ങ​ളി​ൽ 30 സം​ഘ​ട​നാ ജി​ല്ല​ക​ളി​ൽ ക​ൺ​വ​ൻ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന​ത്തെ 30 സം​ഘ​ട​നാ ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച 600 ലേ​റെ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ‘ടീം ​വി​ക​സി​ത കേ​ര​ളം’ എ​ന്നാ​ണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ന​ൽ​കി​യ പേ​ര്. ഇ​തേ പേ​രി​ൽ ക​ൺ​വ​ൻ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് ബി​ജെ​പി തീ​രു​മാ​നം.

തൃ​ശൂ​ർ സി​റ്റി, റൂ​റ​ൽ ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്നു തു​ട​ക്കം. രാ​വി​ലെ ജി​ല്ലാ കോ​ർ​ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് ത​ലം മു​ത​ലു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ത്യേ​ക ക​ൺ​വ​ൻ​ഷ​ൻ, അ​ധ്യ​ക്ഷ​ന്‍റെ പ​വ​ർ പോ​യി​ന്‍റ് പ്ര​സ​ന്‍റേ​ഷ​ൻ എ​ന്നി​വ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ അ​ജ​ണ്ട.ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​യും നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളെ​യും ജ​യ​സാ​ധ്യ​ത അ​നു​സ​രി​ച്ച് എ,​ബി,സി ​വി​ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ചി​ട്ടു​ണ്ട്. എ ​ക്കാ​ണ് ജ​യ​സാ​ധ്യ​ത കൂ​ടു​ത​ൽ. എ ​യി​ൽ ജ​യം ഉ​റ​പ്പാ​ക്കാ​നും മ​റ്റി​ട​ങ്ങ​ളി​ൽ നേ​ട്ടം ഉ​ണ്ടാ​ക്കാ​നു​മു​ള്ള പ്ലാ​നു​ക​ൾ ക​ൺ​വ​ൻ​ഷ​നി​ൽ മു​ന്നോ​ട്ട് വ​യ്ക്കും.
താ​ഴെ​ത്ത​ട്ട് മു​ത​ൽ ഭാ​ര​വാ​ഹി​ക​ൾ ഓ​രോ മാ​സ​വും പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് അ​ധ്യ​ക്ഷ​ന് കൈ​മാ​റ​ണം. ഓ​രോ ജി​ല്ല​ക​ളി​ലും പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് സ​ജീ​വ​മ​ല്ലാ​തെ മാ​റി നി​ൽ​ക്കു​ന്ന പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ അ​ധ്യ​ക്ഷ​ൻ പ്ര​ത്യേ​ക​മാ​യി കാ​ണും. മ​ത -സാ​മു​ദാ​യി​ക നേതാ​ക്ക​ൾ, പൗ​ര​പ്ര​മു​ഖ​ർ എ​ന്നി​വ​രു​മാ​യി അ​ധ്യ​ക്ഷ​ൻ യാ​ത്ര​യി​ൽ കു​ടി​ക്കാ​ഴ്ച ന​ട​ത്തും.

പു​തി​യ അ​ധ്യ​ക്ഷ​ന്‍റെ ആ​ദ്യ വെ​ല്ലു​വി​ളി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ പാ​ർ​ട്ടി​ക്ക് അ​ക​ത്തു​ള്ള പ​രി​ഭ​വ​ങ്ങ​ളും പി​ണ​ക്ക​ങ്ങ​ളും എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യം കൂ​ടി ഈ ​ക​ൺ​വ​ൻ​ഷ​ൻ പ​ര​മ്പ​ര​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ഓ​രോ ജി​ല്ല​ക​ളി​ലും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ അ​ധ്യ​ക്ഷ​ൻ പ്ര​ത്യേ​ക​മാ​യി കാ​ണു​ന്ന​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.

ക​ൺ​വ​ൻ​ഷ​ൻ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന ബി​ജെ​പി​യി​ലെ പു​നഃ​സം​ഘ​ട​ന​യും ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തീ​രു​മാ​നി​ച്ച​പ്പോ​ൾ പ​ല​യി​ട​ത്തും വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി മു​ര​ളീ​ധ​ര പ​ക്ഷ​ത്തി​നും കൃ​ഷ്ണ​ദാ​സ് വി​ഭാ​ഗ​ത്തി​നു​മു​ണ്ട്. സം​സ്ഥാ​ന പു​നഃ​സം​ഘ​ട​ന​യി​ൽ ആ​രൊ​ക്കെ​യാ​കും പു​തി​യ ഭാ​ര​വാ​ഹി​ക​ൾ എ​ന്ന​റി​യാ​നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.