Automobile

ലോകത്തെ ഏറ്റവും വലിയ കാറിന്റെ വിശേഷങ്ങൾ ഇങ്ങനെ…| Biggest car

ജേ ഒഹ്ര്‍ബെര്‍ഗ് എന്ന കാര്‍ കസ്റ്റമൈസര്‍ ആണ് ഇത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്

ലോകത്തിലെ ഏറ്റവും വലിയ കാർ ഏതാണ്? എത്രയടി നീളമാണ് അതിന് …ഇതൊക്കെ ഏതൊരു വണ്ടിപ്രാന്തനും അന്വേഷിച്ചു പോകുന്ന കാര്യമാണ്. നൂറടി നീളമുള്ള ലിമോ ആണ് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം. ജേ ഒഹ്ര്‍ബെര്‍ഗ് എന്ന കാര്‍ കസ്റ്റമൈസര്‍ ആണ് ഇത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

26 വീലുകളുള്ള സൂപ്പര്‍ ലിമോ കാറുകള്‍ രണ്ട് എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്. രണ്ട് അറ്റങ്ങളിലായിട്ടാണ് ഇത് വച്ചിരിക്കുന്നത്. കാറില്‍ സ്വിമ്മിങ് പൂള്‍, ഹെലിപാഡ്, മിനി ഗോള്‍ഫ് കോഴ്‌സ്, റഫ്രിജറേറ്റര്‍, ടെലിഫോണ്‍ സൗകര്യങ്ങള്‍ എന്നിവ ഈ കാറിലുണ്ട്, ഇതിനുപുറമേ 75 പേര്‍ക്ക് കാറില്‍ സുഗമമായി സഞ്ചരിക്കാം.അധികം ആളുകള്‍ക്ക് കാറില്‍ സുഗമമായി സഞ്ചരിക്കാം.

അമേരിക്കല്‍ സ്വപ്‌നം എന്നാണ് മോഡലിന് നല്‍കിയിരിക്കുന്ന പേര്. ഈ മോഡലില്‍ ആദ്യം പുറത്തിറങ്ങിയ കാര്‍ 60 അടി നീളമുള്ളതായിരുന്നു. 2022ല്‍ ഇത് നൂറാക്കി ദീര്‍ഘിപ്പിക്കുകയായിരുന്നു. 1986ല്‍ ആണ് അമേരിക്കന്‍ സ്വപ്‌നത്തിന്റെ ആദ്യ മോഡല്‍ പുറത്തിറങ്ങുന്നത്.

content highlight: Biggest car