ഇന്ന് എല്ലാവരെയും സംബന്ധിച്ച് ഇരുചക്ര വാഹനങ്ങള്‍ക്ക് അവരുടെ ജീവിതത്തിലുള്ള പങ്ക് വലുതാണ്. അനുദിനം വർധിക്കുന്ന ട്രാഫിക്കിനിടയിൽ ജീവിച്ചു പോകാൻ ഏറ്റവും ബെസ്റ്റ് സ്കൂട്ടറാണ്. വ്യവസായ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന്റെ (സിയാം) കണക്കുകള്‍ പ്രകാരം, ഇരുചക്ര വാഹന മൊത്തവ്യാപാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 1,79,74,365 യൂണിറ്റുകളില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 9.1% വാര്‍ഷിക വളര്‍ച്ചയോടെ 1,96,07,332 യൂണിറ്റുകളായി ഉയര്‍ന്നിട്ടുണ്ട്. ഇതു തന്നെ സാധരണകാർ എത്രമാത്രം ടു വീലറിലേക്ക് മാറാനാഗ്രഹിക്കുന്ന എന്നതിന്റെ സൂചനയാണ്. ഒരു ലക്ഷം രൂപയ്ക്ക് വാങ്ങനാവുന്ന സ്കൂട്ടർ മോഡലുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ഹോണ്ട ആക്ടീവ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്‌കൂട്ടര്‍ ഹോണ്ട ആക്ടീവയാണ്. മധ്യവര്‍ഗശ്രേണിയുടെ ഇഷ്ട വാഹനം. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഇരുചക്ര വാഹനമാണ് ഹോണ്ട ആക്ടീവ. ആക്ടീവ 110, ആക്ടീവ 125 എന്നിവയാണ് പ്രധാന മോഡലുകള്‍.109.51 സിസി എന്‍ജിന്‍, 9.05 എന്‍എം ടോര്‍ക് എന്നിവയാണ് ആക്ടീവ് 110ന്റെ പ്രത്യേകത. 123.92 സിസി എന്‍ജിനും 10.5 എന്‍എം ടോര്‍ക്കുമാണ് ആക്ടീവ 125ന്റെ പ്രത്യേകത.
ഹോണ്ട ആക്ടിവ 110 OBD2B വില (എക്സ്-ഷോറൂം)
ആക്ടിവ STD – 80,977 രൂപ
ആക്ടിവ DLX – 90,996 രൂപ
ആക്ടിവ സ്മാര്‍ട്ട് – 94,998 രൂപ
ഹോണ്ട ആക്ടിവ 125 OBD2B വില (എക്സ്-ഷോറൂം)
ആക്ടിവ 125 ഡിസ്‌ക് – 95,702 രൂപ
ആക്ടിവ 125 സ്മാര്‍ട്ട് – 99,674 രൂപ
ടിവിഎസ് ജുപിറ്റര്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഇരുചക്ര വാഹന ബ്രാന്‍ഡുകളിലൊന്നാണ്് ടിവിഎസ്. ജുപിറ്ററിനും രണ്ടു മോഡലുകളാണ് ഉള്ളത്. ജുപിറ്റര്‍ 110ഉം, ജുപിറ്റര്‍ 125ഉം. 113.3സിസി എന്‍ജിനാണ് ജുപിറ്റര്‍ 110ന്റെ പ്രത്യേകത. 9.8 എന്‍എം പീക്ക് ടോര്‍ക്കാണ് ഇതിനുള്ളത്. ജുപിറ്റര്‍ 125ലേക്ക് വരുമ്പോള്‍ 124.8 സിസി എന്‍ജിനും 10.5 എന്‍എം പീക്ക് ടോര്‍ക്കും വരും.
ടിവിഎസ് ജൂപ്പിറ്റര്‍ 110ന്റെ വില(എക്സ്-ഷോറൂം)
ഡ്രം – 79,091 രൂപ
ഡ്രം അലോയ് – 84,541 രൂപ
ഡ്രം എസ്എക്സ്സി – 88,091 രൂപ
ഡിസ്‌ക് എസ്എക്സ്സി – 91,891 രൂപ
ടിവിഎസ് ജൂപ്പിറ്റര്‍ 125ന്റെ വില (എക്സ്-ഷോറൂം)
ഡ്രം അലോയ് – 88,496 രൂപ
ഡിസ്‌ക് – 92,271 രൂപ
സ്മാര്‍ട്ട്എക്‌സണക്റ്റ് – 99,100 രൂപ
സുസുക്കി ആക്സസ്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മറ്റൊരു ബ്രാന്‍ഡാണ് സുസുക്കി 125 സിസി. ഇന്ധനക്ഷമതയാണ് ചിലര്‍ സുസുക്കിയുടെ മെച്ചമായി ചൂണ്ടിക്കാട്ടാറുള്ളത്. 124 സിസി എന്‍ജിനാണ് സുസുക്കിയുടേത്. 10.2 എന്‍എം ടോര്‍ക്കും ഇതിന്റെ സവിശേഷതയാണ്.
സുസുക്കി ആക്സസ് വില (എക്സ്-ഷോറൂം)
ഡ്രം – 82,900 രൂപ
ഡിസ്‌ക് – 89,400 രൂപ
ഡിസ്‌ക് അലോയ് – 94,500 രൂപ
ടിവിഎസ് എന്‍ടോര്‍ക്
ജനപ്രിയമായ മറ്റൊരു 125 സിസി മോഡലാണ് ടിവിഎസ് എന്‍ടോര്‍ക്. സാധാരണയില്‍ നിന്ന് അല്പം കൂടിയ പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ വാഹനമാണ് എന്‍ടോര്‍ക്. 124.8 സിസി എന്‍ജിനും 10.6 എന്‍എം ടോര്‍ക്കുമാണ് ഇതിനുള്ളത്.
ടിവിഎസ് എന്‍ടോര്‍ക്കിന്റെ വില (എക്സ്-ഷോറൂം).
ഡിസ്‌ക് – 87,042 രൂപ
റേസ് എഡിഷന്‍ – 92,582 രൂപ
സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ – 97,607 രൂപ
റേസ് എക്‌സ്പി – 98,222 രൂപ
എക്‌സ്ടി – 1,06,612 രൂപ
സുസുക്കി അവെനിസ്
ആക്‌സസിന്റെ അത്രത്തോളം ജനപ്രിയമല്ലെങ്കിലും സുസുക്കിയില്‍ നിന്നുള്ള 125 സിസി സ്‌കൂട്ടറിന്റെ മറ്റൊരു മോഡലാണ് അവെനിസ്. 124 സിസി എന്‍ജിനും 10എന്‍എം ടോര്‍ക്കുമാണ് ഇതിനുള്ളത്.
സുസുക്കി അവെനിസിന്റെ (എക്‌സ്-ഷോറൂം) വില
സ്റ്റാന്‍ഡേര്‍ഡ് – 93,200 രൂപ
റേസ് എഡിഷന്‍ – 94,000 രൂപ
content highlight: Scooter