Entertainment

ARM തായ്‌പേയിലും ; കൈയ്യടി നേടി ടോവിനോയും സംവിധായകന്‍ ജിതിന്‍ലാലും; ARM തായ്‌പെയിലെ ആദ്യ മലയാള സിനിമ പ്രദര്‍ശനം ; കൈയടി നേടി ടോവിനോ

The Motion Picture Development Foundation R.O.C. യുടെ ഭാഗമായി Taipei Golden Horse Fantastic Film Festival (TGHFF)ല്‍ ‘ അജയന്റെ രണ്ടാം മോഷണം’ (ARM) പ്രദര്‍ശിപ്പിച്ചു. തായ്‌പേയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂര്‍വ കാഴ്ചയാണ് ഇന്നലെ തായ്‌പേയിലെ ടൈറ്റാന്‍ തിയേറ്ററില്‍ വെച്ചു നടന്ന പ്രദര്‍ശനത്തില്‍ കാണാന്‍ സാധിച്ചത്.

ചിത്രത്തിലെ നായകന്‍ ടോവിയെയും സംവിധായകന്‍ ജിതിന്‍ലാലിനെയും കാണാന്‍ നിരവധിപേരാണ് തടിച്ചുകൂടിയത്. ഇംഗ്ലീഷ്, ചൈനീസ് സബ്ടൈറ്റിലുകളുടെ സഹായത്തോടെ പ്രദര്‍ശിപ്പിച്ച ചിത്രത്തിലെ നര്‍മ്മത്തെയും, കേളു മണിയന്‍ അജയന്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ വൈകാരികതെയും ഒരുപോലാണ് തായ്വാനീസ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. സുജിത് നമ്പ്യാര്‍, ദിബു നൈനാന്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ്, ജിതിന്‍ ലാല്‍, സുരഭി ലക്ഷ്മി, ടോവിനോ എന്നിവരോടൊപ്പം മോഹന്‍ലാലിന്റെ ശബ്ദവും തികഞ്ഞ ഹര്‍ഷാരവത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

രണ്ടോ മൂന്നോ ഭാഷയില്‍ ഉള്ള സിനിമകള്‍ മാത്രം കണ്ടു ശീലിച്ച തായ്വാനീസ് പ്രേക്ഷകര്‍ക്ക് നാടോടിക്കഥയുടെയും, പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സംഗീതത്തിന്റെയുമായ പുതിയ കാഴ്ച്ച അനുഭവങ്ങളാണ് ഈ സിനിമ നല്‍കിയിരിക്കുന്നത്. ടോവിനോയെയും സംവിധായകനായ ജിതിന്‍ ലാലിയെയും സിനിമ കഴിഞ്ഞിട്ടും പതിനൊന്നാം നില മുതല്‍ റോഡ് വരെ വിടാതെ പിന്തുടര്‍ന്ന കാണികളുടെ ആഹ്ലാദപ്രകടനവും, രാത്രി വൈകിയും ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും വേണ്ടി പുറകെ പോയ ജനങ്ങളുടെ ആരാധനപ്രകടനവും അത്യപൂര്‍വ കാഴ്ചയാണെന്ന് മാത്രമല്ല അവരെയൊന്നും വിഷമിപ്പിക്കാതെയാണ് ഇരുവരും

അവരുടെയാ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചിരിക്കുന്നത് എന്നത് സന്തോഷമുണ്ടാക്കുന്ന വാര്‍ത്ത കൂടിയാണ്. ചൈനീസ്, കൊറിയന്‍ ഡ്രാമകളും, ഇംഗ്ലീഷ് സിനിമകളും കൂടുതലായി കാണുന്ന, ഇന്ത്യന്‍ സിനിമ എന്നാല്‍ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി ആളുകള്‍ക്ക് മുന്‍പിലാണ് അജയന്റെ രണ്ടാം മോഷണം ഇത്തവണ ചരിത്രം തിരുത്തിയിരിക്കുന്നത്. An absolute visual treat from mollywood! എന്ന് ചിത്രത്തെ കുറിച്ചഭിപ്രായപ്പെട്ട ജനങ്ങള്‍ക്ക് മുന്‍പിലേക്ക് മണിച്ചിത്രത്താഴ് മുതല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് വരെ, പ്രേക്ഷകര്‍ക്ക് മുന്‍പിലേക്കെത്തിക്കാന്‍ ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

CONTENT HIGH LIGHTS; ARM in Taipei; Tovino and director Jithinlal receive applause; ARM Taipei’s first Malayalam film screening; Tovino receives applause