India

നടിയെ പീഡിപ്പിച്ചെന്ന് പരാതി, മുൻ ഇന്റലിജന്റ്സ് മേധാവി അറസ്റ്റിൽ

നടി നൽകിയ പീഡനക്കേസിൽ ഐപിഎസ് ഉദ്യോഗസ്ഥനും മുൻ ആന്ധ്രാപ്രദേശ് ഇന്റലിജൻസ് മേധാവിയുമായ പിഎസ്ആർ ആഞ്ജനേയലുവിനെ അറസ്റ്റ് ചെയ്തു. മുൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) സർക്കാരിന്റെ കാലത്ത് ഇന്റലിജൻസ് മേധാവിയായി സേവനമനുഷ്ഠിച്ച ആഞ്ജനേയുലു, മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായുള്ള അടുത്ത ബന്ധമുള്ളയാളാണ്. നടിയുടെ പരാതിക്ക് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
തുടര്‍ നടപടികള്‍ക്കായി ആഞ്ജനേയലുവിനെ ഹൈദരാബാദില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മാറ്റുന്നതായി സിഐഡി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. നടി ഉന്നയിച്ച ആരോപണങ്ങളില്‍ പൂര്‍ണ്ണ അന്വേഷണം നടത്തുമെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവും ചലച്ചിത്ര നിർമ്മാതാവുമായ കെവിആർ വിദ്യാസാഗറുമായി ഗൂഢാലോചന നടത്തിയെന്ന് നടി എൻടിആർ പൊലീസ് കമ്മീഷണർ എസ്‌വി രാജശേഖർ ബാബുവിന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.