ബ്രോക്കോളി സൂപ്പ് രുചികരവും ആരോഗ്യകരവുമാണ്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു പോഷകസമ്പന്ന ഭക്ഷണമാണിത്. ബ്രോക്കോളിയിൽ വിറ്റാമിൻ സി, കെ, എ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
എങ്ങനെ തയ്യാറാക്കാം
സവാള, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞതും കാരറ്റ്, ബ്രോക്കോളി കഷണങ്ങളും ഒലിവ് ഓയിൽ ചേർത്ത് ചെറുതായി വഴറ്റുക. ശേഷം ചിക്കൻ സ്റ്റോക്ക് അല്ലെങ്കിൽ വെജിറ്റബിൾ സ്റ്റോക്ക് ഒഴിച്ച് തിളപ്പിക്കുക. ബ്രോക്കോളി നന്നായി വേവിക്കുക. ശേഷം സൂപ്പ് ചൂടാറ്റിയെടുത്ത് ബ്ലെൻഡറിൽ നന്നായി അരച്ചെടുക്കുക. അരച്ച സൂപ്പ് വീണ്ടും ചൂടാക്കി ആവശ്യമെങ്കിൽ പാൽ അല്ലെങ്കിൽ ക്രീം ചേർത്ത് ഇളക്കുക. ശേഷം ഉപ്പും കുരുമുളകുപൊടിയും ചേർത്ത് കഴിക്കാവുന്നതാണ്.