ഈറ്റയുടെ വശ്യമായ മൃദുലതയും കോട്ടൻ്റെ സംശുദ്ധിയും സംയോജിപ്പിക്കുന്ന മൃദു ടവൽസ് കമനീയതയും മികവുറ്റ സൗകര്യവും നിത്യജീവിതത്തിൽ ആഡംബരവും പ്രദാനം ചെയ്യുന്നു. 2025 ഏപ്രിൽ 21 : പരമ്പരാഗത നാടൻ വസ്ത്രങ്ങളുടെ ഇന്ത്യയിലെ സുപ്രധാന വസ്ത്ര ബ്രാൻഡായ രാംരാജ് കോട്ടൺ തങ്ങളുടെ പുതുതായി അവതരിപ്പിക്കുന്ന പ്രീമിയം ടവൽ ശ്രേണി മൃദു ടവലുകളുടെ ബ്രാൻഡ് അംബാസഡർ ആയി നടി മീനാക്ഷി ചൗധരിയെ പ്രഖ്യാപിച്ചു.
പ്രീമിയം ഹോം ടെക്സ്റ്റെയിൽ വിഭാഗത്തിലേക്ക് പരിസ്‌ഥിതി സൗഹൃദമായ ഡിസൈനുകളും ആഡംബരവും മൃദുലതയും ഒത്തിണങ്ങുന്ന മൃദു ടവൽസുമായി ഇറങ്ങുകയാണ് രാംരാജ് കോട്ടൺ. 100% കോട്ടണും ഈറ്റ നാരുകളും സമജ്ജസമായി സമന്വയിപ്പിച്ച് നാലിനങ്ങളായി ശ്രദ്ധാപൂർവ്വം രൂപകല്‌പന ചെയ്‌തിട്ടുള്ള വസ്ത്ര ശ്രേണിയാണ് നിങ്ങളുടെ മുന്നിൽ എത്തുന്നത്. ഈ സംയുക്ത സംരംഭം രാംരാജ് കോട്ടൻ്റെ മാറിവരുന്ന സ്വഭാവം പ്രതിഫലിപ്പിക്കുന്നതും ഇന്നത്തെ അതീവ ശ്രദ്ദപുലർത്തുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ആധുനിക ലൈഫ്‌സ്‌റ്റൈൽ പ്രൊഡക്റ്റുകൾ തയ്യാറാക്കാനുള്ള അവരുടെ പ്രതിബദ്ധതയുടെ സൂചകവുമാണ്. ഈ ബ്രാൻഡിൻറെ ആദ്യത്തെ വനിതാമുഖം എന്ന നിലയിൽ മീനാക്ഷി ചൗധരി മഹനീയവും സമകാലികവുമായ വശ്യ മനോഹാരിത നൽകുന്നതിനോടൊപ്പം ഈ പരമ്പരാഗത ബ്രാൻഡിനു ഒരു പുതിയ അദ്ധ്യായം തന്നെ നൽകും. രാംരാജ് കോട്ടൺ മാനേജിംഗ് ഡയറക്ടർ ശ്രീ. ബി. ആർ. അരുൺ ഈശ്വർ ആണ് ഈ നിയമനം പ്രഖ്യാപിച്ചത്. മീനാക്ഷി ചൗധരി പങ്കെടുക്കുന്ന, ഈ ബ്രാൻഡിൻ്റെ സാംസ്‌കാരിക കാഴ്‌ചപ്പാടും മേന്മയും കാലാതീതമായ പ്രസക്തിയും ഊട്ടിയുറപ്പിക്കുന്ന സമഗ്രമായ ഒരു പ്രചാരണ പരമ്പര ഡിജിറ്റൽ, ടി വി, പ്രിൻ്റ് മീഡിയ പ്ലാറ്റ്ഫോമുകളിൽ അടുത്തു തന്നെ നടക്കും.
ആധുനിക ജീവിത ശൈലിക്കനുസൃതമായി വളരെ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ നാല് ഇനങ്ങളാണ് മൃദു ടവൽ കളക്ഷനിൽ ഉള്ളത്. ഇറ്റാലിയൻ, ജർമൻ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ സിഗ്നേച്ചർ കളക്ഷനില് 32 സുപ്രധാന കോട്ടൺ പ്രീമിയം പാറ്റേണുകളാണുള്ളത്. അത് നന്നായി ഈർപ്പം വലിച്ചെടുക്കുന്നതും നിറം മങ്ങാത്തതും ചുരുങ്ങാത്തതുമാണ്. ഈറ്റകൊണ്ടുള്ള ടവലുകൾ 100% ഈറ്റ പൾപ്പിൽ നിന്നും നിർമ്മിച്ചതാണ്. അത് സിൽക്കിന്റെ മിനുസവും ജല ആഗീരണ ശേഷിയും പെട്ടെന്ന് ഉണങ്ങാനുള്ള ശേഷിയും ഉള്ളതാണ്. പ്രകൃതി സൗഹൃദ വസ്ത്രങ്ങൾ ആഗ്രഹിക്കുന്നവർക്ക് അത്യുത്തമമാണ് ഇത്. ആഡംബര ശ്രേണിയിൽപെട്ട ടെറി ടവലുകൾ കോട്ടണും ഈറ്റയും ഇടകലർന്നതാണ്. ഇവ ബാത്ത്, ഹാൻഡ്, ലഞ്ച്, ഫേസ് ജൂനിയർ ടവൽ ഇനങ്ങളായി ലഭിക്കും. നിത്യം ഉപയോഗിക്കാവുന്ന സ്ട്രൈപ്പ്‌ഡ് ആന്റ് ചെക്ക്‌ഡ് ടവൽ നല്ല നിറ സാന്നിധ്യം കൊണ്ടും മൃദുലതയോടും ദീർഘകാല നിലനില്പ്‌പിനുള്ള കഴിവും സവിശേഷമാണ്.
രാംരാജ് കോട്ടൺ മാനേജിംഗ് ഡയറക്ടര് ശ്രീ ബി. ആർ അരുൺ ഈശ്വർ പറഞ്ഞു : ‘രാംരാജ് കോട്ടൻ്റെ നവീനമായ ഡിസൈനുകളും ഉപഭോക്ത്യ സൗഹ്യദവുമായ ഇനങ്ങളും നൽകാനുള്ള, ഉന്നത മേന്മക്കായുള്ള അചഞ്ചലമായ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് മൃദു ടവലുകൾ. ആഡംബരവും സൗകര്യവും തേടുമ്പോഴും പ്രയോജനത്തിൽ ഊന്നൽ നൽകുമ്പോഴും കളക്ഷനിൽ ഏവർക്കും എന്തെങ്കിലും ഒന്ന് ഉണ്ടാകും, ഇന്ത്യയിലെ വീടുകളിൽ കമനീയതയും മഹനീയതയും കൊണ്ടുവരാനുള്ള രാംരാജ് കോട്ടൻ്റെ പാരമ്പര്യത്തിൻ്റെ മകുടോദാഹരമാണ് ഈ പുതിയ ഇനം വസ്ത്രങ്ങളുടെ വരവ്.’
ഈ ബ്രാൻഡുമായുള്ള തൻ്റെ ബന്ധത്തെ പറ്റി മീനാക്ഷി ചൗധരി പറഞ്ഞു : ‘ഇന്ത്യയുടെ സംസ്‌കാരവും അമൂല്യമായ പാരമ്പര്യവും സ്‌ഥിരമായി ഉയർത്തിപിടിക്കുന്ന രാംരാജ് കോട്ടൻ്റെ മൃദു ടവൽസ് ബ്രാൻഡ് അംബാസഡർ ആയി എന്നെ തെരഞ്ഞെടുത്തത് ഒരു അഭിമാനമായി ഞാൻ കരുതുന്നു. ഗുണമേന്മയിലും സംശുദ്ധിയിലും പരിസ്‌ഥിതി സൗഹൃദ നടപടികളിലും ഊന്നൽ നൽകുന്ന എൻ്റെ മൂല്യങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ് ഈ സംയുക്ത സംരംഭം. അസാധാരണമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും ഇന്ത്യയുടെ കരകൗശല വൈദഗ്‌ദ്യത്തെയും നൈപുണ്യത്തെയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു ബ്രാൻഡുമായി ബന്ധപ്പെടുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.
മികച്ച കരകൗശല വൈദഗ്‌ദ്വവും ആധുനിക ടെക്‌സ്‌റ്റയിൽ സാങ്കേതിക വിദ്യയും തമ്മിലുള്ള യോജിപ്പിൻ്റെ മികവുറ്റ ഉദാഹരണമായ രാംരാജ് കോട്ടൺ കാലം തെളിയിച്ച സാങ്കേതിക വിദ്യയും നവീനമായ ഡിസൈൻ സൗന്ദര്യ സങ്കൽപ്പങ്ങളും ചേർത്തു ആഡംബര ഹോം ടെക്‌സ്‌റ്റയിൽ രംഗത്ത് പുതിയ ഒരു നിലവാരം സ്‌ഥാപിക്കുന്നു.
content highlight: Ramraj cotton