Saudi Arabia

രാജകീയ വരവേൽപ് ; നരേന്ദ്ര മോദിയുടെ വിമാനത്തിന് അകമ്പടി ആയി സൗദി അറേബ്യൻ യുദ്ധവിമാനങ്ങൾ

പ്രധാനമന്ത്രി മോദിയുടെ വിമാനമായ എയർ ഇന്ത്യ വൺ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ സൗദി അറേബ്യൻ യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ യാത്രയ്ക്കായി ചൊവ്വാഴ്ച സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദശകത്തിനിടെ അദ്ദേഹത്തിൻ്റെ സൗദി അറേബ്യയിലേക്കുള്ള മൂന്നാമത്തെ സന്ദർശനവും ജിദ്ദ നഗരത്തിലേക്കുള്ള ആദ്യ സന്ദർശനവുമാണിത്.
ജി20 ഉച്ചകോടിക്കായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2023 സെപ്റ്റംബറിൽ ഡൽഹിയിൽ എത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. സന്ദർശന വേളയിൽ ഇന്ത്യ-സൗദി തന്ത്രപരമായ പങ്കാളിത്ത കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പ്രധാനമന്ത്രി മോദിയും കിരീടാവകാശിയും അധ്യക്ഷത വഹിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.