Sports

പീഡനം, വധ ശ്രമമുൾ‌പ്പെടെ 7 കേസുകളിൽ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന് നാല് വർഷം തടവ് ശിക്ഷ | Australian player

നൂസ മേഖലയില്‍ വച്ച് 2023ലുണ്ടായ സംഭവങ്ങളാണ് 55കാരനായ താരത്തിനു വിനയായത്

മുന്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ മൈക്കല്‍ സ്ലേറ്റര്‍ക്ക് നാല് വര്‍ഷം തടവ് ശിക്ഷ. ഗാര്‍ഹിക പീഡനമുള്‍പ്പെടെ ഏഴ് കുറ്റങ്ങള്‍ ചെയ്തതായി സ്ലേറ്റര്‍ സമ്മതിച്ചതോടെയാണ് ശിക്ഷ വിധിച്ചത്.

നിലവില്‍ കേസുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി താരം കസ്റ്റഡിയിലായതിനാല്‍ താരത്തിനു ഇപ്പോള്‍ മോചനം കിട്ടും. നൂസ മേഖലയില്‍ വച്ച് 2023ലുണ്ടായ സംഭവങ്ങളാണ് 55കാരനായ താരത്തിനു വിനയായത്.

ഒരു സ്ത്രീയെ ആക്രമിച്ചതാണ് കേസായി മാറിയത്. ആക്രമണം, കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കല്‍, പിന്തുടരല്‍, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങളാണ് താരത്തിനെതിരെയുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് താരം അറസ്റ്റിലായത്. അന്ന് 19 കുറ്റങ്ങളാണ് താരത്തിനെതിരെ രജിസ്റ്റര്‍ ചെയ്തത്.

ഓസീസിനായി 74 ടെസ്റ്റുകള്‍ കളിച്ച താരമാണ് സ്ലേറ്റര്‍. 5312 റണ്‍സും നേടി. 14 സെഞ്ച്വറികളും താരം സ്വന്തമാക്കി. 42 ഏകദിനങ്ങളും സ്ലേറ്റര്‍ ഓസ്‌ട്രേലിയക്കായി കളിച്ചിട്ടുണ്ട്.

content highlight: Australian player